റോം∙ ഫ്രാൻസിന്റെയും സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെയും മുൻ ഡിഫൻഡർ റാഫേൽ വരാൻ ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയൊന്നുകാരനായ വരാൻ ജൂലൈയിലാണ് ഇറ്റാലിയൻ ക്ലബ്ബായ കോമോയുടെ ഭാഗമായത്.
കഴിഞ്ഞ മാസം കോമോയ്ക്ക് വേണ്ടി ഇറങ്ങിയ ഏക കളിയിൽ വരാനു കാൽമുട്ടിനു പരുക്കേറ്റിരുന്നു. 2018ൽ ലോകകപ്പ് നേടിയ ഫ്രാൻസ് ടീമംഗമായിരുന്നു വരാൻ. റയലിനൊപ്പം 4 ചാംപ്യൻസ് ലീഗും 3 ലാ ലിഗയും നേടി. കഴിഞ്ഞ വർഷം രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചിരുന്നു.
English Summary:
Raphaël Varane Announces His Retirement
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]