ന്യൂഡൽഹി ∙ ലോക ചെസ് ഒളിംപ്യാഡിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയൊരുക്കിയ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ വിദിത് ഗുജറാത്തി എത്തിയത് അസെർബൈജാനിലെ ടൂർണമെന്റ് ഒഴിവാക്കി.
വുഗാർ ഗാഷിമോവ് ചെസ് സൂപ്പർ ടൂർണമെന്റിൽ നിലവിലെ ജേതാവായ വിദിത് ഗുജറാത്തി ഇത്തവണയും മത്സരത്തിൽ പങ്കെടുക്കാൻ അസെർബൈജാനിലെ ബാക്കുവിൽ എത്തിയിരുന്നു. ഇതിനുശേഷമാണ് പ്രധാനമന്ത്രിയുടെ സ്വീകരണ പരിപാടിയെക്കുറിച്ച് അറിഞ്ഞത്. പിന്നാലെ മത്സരം ഉപേക്ഷിച്ച് വിദിത് ഡൽഹിയിലേക്കു വന്നു.
ഇന്ത്യൻ താരങ്ങൾ ചേർന്നു പ്രധാനമന്ത്രിക്കു ചെസ് ബോർഡ് സമ്മാനിച്ചു. മെഡൽ നേടിയവർക്ക് അഖിലേന്ത്യാ ചെസ് ഫെഡറേഷൻ 3.2 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതമാണ് ലഭിക്കുക.
English Summary:
Vidit Gujrathi canceled his tournament to attend the Prime Minister’s function
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]