
നാഗ്പുർ∙ രഞ്ജി ട്രോഫിയിൽ കേരളം – വിദർഭ ഫൈനലിനു മുന്നോടിയായി കഴിഞ്ഞ ദിവസത്തെ ഒരു ദൃശ്യം. വിദർഭയുടെ സ്റ്റാർ ബാറ്ററായ മലയാളിതാരം കരുൺ നായരുടെ തോളിൽ കയ്യിട്ടു നിൽക്കുമ്പോൾ കേരളത്തിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയോടു ചോദിച്ചു: ‘വിദർഭയെ തോൽപിക്കാൻ എന്താണു നിങ്ങളുടെ ഗെയിം പ്ലാൻ?’ കരുണിന്റെ തോളിൽ നിന്നു കയ്യെടുക്കാതെ, ഒരുനിമിഷം പോലും ആലോചിക്കാതെ സച്ചിന്റെ മറുപടി ഇങ്ങനെ: ‘എത്രയും പെട്ടെന്നു കരുണിനെ പുറത്താക്കണം. വിദർഭയെ മൊത്തം കൺഫ്യൂഷനിലാക്കണം.’
പക്ഷേ സംഭവിച്ചതോ? വെറും 24 റൺസിനിടെ മൂന്നു വിക്കറ്റ് പിഴുത് രഞ്ജി ട്രോഫിയിൽ കന്നിക്കിരീടമെന്ന സ്വപ്നത്തിലേക്ക് കരുത്തോടെ കാലൂന്നിയ കേരളത്തെ, കരുത്തുറ്റൊരു കൂട്ടുകെട്ടിലൂടെ ആകെ ‘കൺഫ്യൂഷനിൽ’ ആക്കിക്കളഞ്ഞു കരുൺ. മൂന്നിന് 24 റൺസെന്ന നിലയിൽ വിദർഭ കൂട്ടത്തകർച്ചയെ നേരിടുമ്പോൾ ക്രീസിലെത്തിയ കരുൺ, നാലാം വിക്കറ്റിൽ കേരളത്തിന്റെ ബോളിങ് ആക്രമണത്തെ വിജയകരമായി ചെറുത്തുനിന്നത് 414 പന്തുകളാണ്! അതായത് 69 ഓവറുകൾ. ആകെ 86 ഓവർ കളി നടന്ന രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനത്തിലാണ്, 69 ഓവർ ഡാനിഷ് മാലേവാറിനൊപ്പം ചേർന്ന് കരുൺ പ്രതിരോധിച്ചത്. ഇതിനിടെ സ്കോർ ബോർഡിൽ എത്തിച്ചത് 215 റൺസും!
കരുൺ നായരെ വേഗം പുറത്താക്കി വിദർഭയെ കൺഫ്യൂഷനിലാക്കാനിറങ്ങിയ കേരളം ആകെ കൺഫ്യൂഷനിലായിപ്പോയ കൂട്ടുകെട്ടായിരുന്നു ഇവരുടേത്. ഇന്നിങ്സിന്റെ തുടക്കത്തിലുണ്ടായിരുന്ന ഈർപ്പവും ന്യൂബോളിന്റെ ആനുകൂല്യവും മുതലെടുത്ത് തകർത്തെറിഞ്ഞ കേരളത്തിന്റെ പേസ് ബോളർമാരെ ആദ്യം അതീവ ശ്രദ്ധയോടെയും, ഗ്രൗണ്ടിലെ ഈർപ്പം മാറി പന്തു പഴകിയതോടെ ആക്രമണോത്സുകതയോടെയും നേരിട്ടാണ് ഇരുവരും ഇരട്ട സെഞ്ചറി കൂട്ടുകെട്ട് തീർത്തത്. ആദ്യ സെഷന്റെ തുടക്കത്തിൽത്തന്നെ ക്രീസിൽ ഒരുമിച്ച ഇരുവരും പിന്നീട് പിരിയുന്നത് അവസാന സെഷന്റെ അവസാന ഭാഗത്താണ്. ചുരുക്കത്തിൽ ഒരു ദിവസം മുഴുവൻ കേരള താരങ്ങളെ ‘വെയിലത്തു നിർത്തി കൺഫ്യൂഷനിലാക്കിയ’ കൂട്ടുകെട്ടായി ഇത്.
Partnership-Breaker! 🙌
Rohan Kunnummal’s brilliant direct hit run out of Karun Nair breaks the 215-run 4th wicket stand 👌👌#RanjiTrophy | @IDFCFIRSTBank | #Final
Scorecard ▶️ https://t.co/up5GVaflpp pic.twitter.com/7zmJCeo9Jd
— BCCI Domestic (@BCCIdomestic) February 26, 2025
ആദ്യ ദിനത്തിലെ മത്സരം അവസാനിക്കാൻ ഏതാനും ഓവറുകൾ മാത്രം ശേഷിക്കെ, റണ്ണൗട്ടിന്റെ രൂപത്തിലാണ് ഒടുവിൽ ഭാഗ്യം കേരളത്തെ അനുഗ്രഹിച്ചത്. ന്യൂബോളെടുത്തതിനു പിന്നാലെ പന്തെറിയാനെത്തിയ ഏദൻ ആപ്പിൾ ടോമിനെതിരെ കരുൺ നായർ ലീവ് ചെയ്ത പന്ത് വിക്കറ്റിനു പിന്നിലും സ്ലിപ്പിലുമായി കേരള താരങ്ങൾക്കിടയിൽ സൃഷ്ടിച്ച ആശയക്കുഴപ്പമാണ് റണ്ണൗട്ടിലേക്ക് നയിച്ചത് എന്നതാണ് കൗതുകകരം.
വിക്കറ്റ് കീപ്പറിന് എത്തിപ്പിടിക്കാനാകാതെ പോയ പന്ത് സ്ലിപ്പിൽ ക്യാപ്റ്റൻ സച്ചിൻ ബേബിക്കും കയ്യിലൊതുക്കാനായില്ല. പിന്നിലേക്കു പോയ പന്ത് ഓടിയെടുത്ത രോഹൻ എസ്.കുന്നുമ്മൽ അത് സ്റ്റംപ് ലക്ഷ്യമാക്കി എറിയുമ്പോൾ, ഡാനിഷ് മാലേവാർ സിംഗിൾ നിഷേധിച്ചതിനെ തുടർന്ന് ക്രീസിൽ തിരികെ കയറാനുള്ള തീവ്രശ്രമത്തിലായിരുന്നു കരുൺ. അതിനാകും മുൻപേ പന്ത് സ്റ്റംപ് ഇളക്കിയതോടെ കേരളത്തിന് ആശ്വാസം. കരുണിനും വിദർഭയ്ക്കും അർഹിച്ച സെഞ്ചറി നഷ്ടമായതിന്റെ നിരാശയും.
English Summary:
Karun Nair’s Epic Partnership Defies Kerala’s Dominance
TAGS
Kerala Cricket Team
Ranji Trophy
Sachin Baby
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]