ക്വാലലംപുർ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയക്കുതിപ്പ് സൂപ്പർ സിക്സ് ഘട്ടത്തിലും തുടരുന്നു. സൂപ്പർ സിക്സിലെ ആദ്യ മത്സരത്തിൽ ബംഗ്ലദേശിനെ എട്ടു വിക്കറ്റിന് തകർത്ത് ഇന്ത്യ സെമിഫൈനൽ ഉറപ്പാക്കി. ബോളർമാരുടെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലദേശ് വനിതകളെ തകർത്തത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 64 റൺസ്. മറുപടി ബാറ്റിങ്ങിൽ 77 പന്തും എട്ടു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
ഒരിക്കൽക്കൂടി തകർത്തടിച്ച് 40 റൺസെടുത്ത ഓപ്പണർ ഗംഗാദി തൃഷയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് അനായാസ വിജയമൊരുക്കിയത്. തൃഷ 31 പന്തിൽ എട്ടു ഫോറുകൾ സഹിതം 40 റൺസെടുത്തു. സഹ ഓപ്പണർ കമാലിനി അഞ്ച് പന്തിൽ മൂന്നു റൺസെടുത്ത് പുറത്തായി നിരാശപ്പെടുത്തിയെങ്കിലും, അഞ്ച് പന്തിൽ രണ്ടു ഫോറുകളോടെ 11 റൺസെടുത്ത സനിക ചാൽകെയും രണ്ടു പന്തിൽ ഒരു ഫോർ സഹിതം അഞ്ച് റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ നികി പ്രസാദും ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
നേരത്തെ, മൂന്നു വിക്കറ്റുമായി തിളങ്ങിയ വൈഷ്ണവി ശർമയുടെ നേതൃത്വത്തിലാണ് ഇന്ത്യ ബംഗ്ലദേശിനെ ദുർബലമായ സ്കോറിൽ ഒതുക്കിയത്. നാല് ഓവറിൽ 15 റൺസ് വഴങ്ങിയാണ് വൈഷ്ണവി മൂന്നു വിക്കറ്റ് വീഴ്ത്തിയത്. മലയാളി താരം ജോഷിത മൂന്ന് ഓവറിൽ ആറു റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. ഷബ്നം ഷക്കീൽ, ഗംഗാദി തൃഷ എന്നിവർക്കും ഓരോ വിക്കറ്റ് ലഭിച്ചു.
ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രമാണ്. 29 പന്തിൽ ഒരു ഫോർ സഹിതം 21 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ സുമയ്യ അക്തർ ടോപ് സ്കോററായി. 20 പന്തിൽ 14 റൺസെടുത്ത ജന്നത്തുൽ മവ്വയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. സൂപ്പർ സിക്സ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഇന്ത്യ ചൊവ്വാഴ്ച സ്കോട്ലൻഡിനെ നേരിടും.
English Summary:
India Women U19 vs Bangladesh Women U19, ICC Under 19 Womens T20 World Cup 2025, Group A – Live Updates
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]