ദുബായ്∙ കഴിഞ്ഞ വർഷം ട്വന്റി20യിൽ മൂന്നു സെഞ്ചറികൾ സഹിതം റൺവേട്ടയിൽ ഇന്ത്യൻ താരങ്ങളിൽ ഒന്നാമനായിട്ടും, ഐസിസിയുടെ 2024ലെ ട്വന്റി20 ടീമിൽ മലയാളി താരം സഞ്ജു സാംസണിന് ഇടമില്ല. രോഹിത് ശർമ നയിക്കുന്ന ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ഇടംപിടിച്ചപ്പോഴാണ്, സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നത്. രോഹിത്തിനു പുറമേ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, മികച്ച ട്വന്റി20 താരമായി തിരഞ്ഞെടുക്കപ്പെട്ട അർഷ്ദീപ് സിങ് എന്നിവരാണ് ഇടംപിടിച്ചത്.
രോഹിത് ശർമ ട്വന്റി20യിൽനിന്ന് വിരമിച്ചെങ്കിലും, കഴിഞ്ഞ വർഷം ഇന്ത്യ ലോകകപ്പ് നേടിയത് രോഹിത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യൻ താരങ്ങൾ നാലുപേർ ടീമിൽ ഇടംപിടിച്ചെങ്കിലും, ശേഷിക്കുന്ന ഏഴു പേരും ഏഴു വ്യത്യസ്ത ടീമുകളിൽനിന്നാണ്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ്, സിംബാബ്വെ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക ടീമുകളിൽനിന്ന് ഓരോരുത്തർ ടീമിൽ ഇടംപിടിച്ചു. അതേസമയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോടു തോറ്റ ദക്ഷിണാഫ്രിക്കൻ ടീമിൽനിന്ന് ആരുമില്ല. വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനാണ് ടീമിന്റെ വിക്കറ്റ് കീപ്പർ.
ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ് (ഇന്ത്യ), ട്രാവിസ് ഹെഡ് (ഓസ്ട്രേലിയ), ഫിൽ സോൾട്ട് (ഇംഗ്ലണ്ട്, ബാബർ അസം (പാക്കിസ്ഥാൻ), നിക്കോളാസ് പുരാൻ (വെസ്റ്റിൻഡീസ്), സിക്കന്ദർ റാസ (സിംബാബ്വെ), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), വാനിന്ദു ഹസരംഗ (ശ്രീലങ്ക).
Congratulations to the elite players selected for the ICC Men’s T20I Team of the Year 2024 🙌 pic.twitter.com/VaPaV6m1bT
— ICC (@ICC) January 25, 2025
∙ സഞ്ജു @ 2024
ഇന്ത്യ ലോകകപ്പ് ജേതാക്കളായ വർഷത്തിൽ, ലോകകപ്പിൽ ഒരു മത്സരം പോലും കളിക്കാതെയാണ് സഞ്ജു റൺവേട്ടക്കാരിൽ ഒന്നാമനായത്. 13 മത്സരങ്ങളിൽനിന്ന് 43.60 ശരാശരിയിൽ 436 റൺസാണ് സഞ്ജു നേടിയത്. രാജ്യാന്തര ട്വന്റി20യിൽ ആകെ മൂന്നു സെഞ്ചറികളാണ് പോയ വർഷം സഞ്ജു നേടിയത്. 111 റൺസാണ് ഉയർന്ന സ്കോർ. 12 ഇന്നിങ്സുകളിൽനിന്ന് 436 റൺസ് നേടി എന്നതിനേക്കാൾ, 180.16 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് ഈ നേട്ടം എന്നതും ശ്രദ്ധേയമാണ്. മൂന്നു സെഞ്ചറിക്കു പുറമേ ഒരു അർധസെഞ്ചറിയും 2024ൽ സഞ്ജുവിന്റെ പേരിലുണ്ട്. ആകെ 35 ഫോറുകളും 31 സിക്സറുകളും സഞ്ജു നേടി.
English Summary:
Rohit Sharma Captain, Sanju Samson Out; 4 Indians In: T20I Team Of The Year 2024 Revealed
TAGS
Indian Cricket Team
Sanju Samson
International Cricket Council (ICC)
Rohit Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]