ചെന്നൈ∙ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ട്വന്റി20യിൽ ഇന്ത്യയെ ആറു വിക്കറ്റ് നഷ്ടത്തിൽ 40 റൺസെന്ന നിലയിലേക്ക് തള്ളിവിടുമെന്ന് മത്സരത്തിനു മുൻപേ വീമ്പു പറഞ്ഞ ഇംഗ്ലിഷ് പേസ് ബോളർ ജോഫ്ര ആർച്ചറിനെ വേണ്ടവിധം ‘കൈകാര്യം’ ചെയ്ത് ഇന്ത്യൻ ബാറ്റർമാർ. ജോഫ്ര ആർച്ചർ എറിഞ്ഞ നാല് ഓവറിൽ ഇന്ത്യൻ ബാറ്റർമാർ അടിച്ചുകൂട്ടിയത് 60 റൺസ്! ഇതിൽ, ഇരട്ട സിക്സും ഒരു ഫോറും സഹിതം തിലക് വർമ ഒരു ഓവറിൽ അടിച്ചുകൂട്ടിയ 17 റൺസും ഉൾപ്പെടുന്നു. ഇന്ത്യയെ ആറിന് 40 റൺസ് എന്ന നിലയിലേക്ക് തള്ളിവിട്ട് തകർക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ബോൾ ചെയ്യാനെത്തിയ ആർച്ചറാണ്, നാല് ഓവറിൽ 60 റൺസ് വഴങ്ങി തകർന്നത്!
കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന ഒന്നാം ട്വന്റി20യിൽ നാല് ഓവറിൽ 21 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത് ഇംഗ്ലിഷ് ബോളർമാരിൽ തിളങ്ങിയ ആർച്ചറിന്, ചെന്നൈയിലെത്തിയപ്പോൾ തൊട്ടതെല്ലാം പിഴയ്ക്കുന്നതായിരുന്നു കാഴ്ച. ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ മൂന്നു ഫോറുകളോടെ അഭിഷേക് ശർമ അടിച്ചുകൂട്ടിയത് 13 റൺസ്.
ആർച്ചറിന്റെ രണ്ടാം ഓവറിൽ സഞ്ജു സാംസൺ പുറത്തായെങ്കിലും, പിന്നാലെയെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഇരട്ട ഫോറുകളുമായി ‘കൈകാര്യം ചെയ്തതോ’ടെ ആ ഓവറിലും 11 റൺസ് പിറന്നു. ഇതിനു പിന്നാലെയാണ് ആർച്ചർ തിലക് വർമയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. ആർച്ചറിന്റെ മൂന്നാം ഓവറിൽ ഇരട്ട സിക്സും ഫോറും സഹിതം തിലക് വർമ അടിച്ചുകൂട്ടിയത് 17 റൺസ്! ഇതോടെ ആദ്യ മൂന്ന് ഓവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും ആർച്ചർ വഴങ്ങിയത് 41 റൺസ്! പിന്നീട് നിർണായക ഘട്ടത്തിൽ അവസാന ഓവർ എറിയാനെത്തിയ ആർച്ചറിനെതിരെ തിലക് വർമയും അർഷ്ദീപ് സിങ്ങും ചേർന്ന് രണ്ടു സിക്സും ഒരു ഫോറും സഹിതം അടിച്ചെടുത്തത് 19 റൺസ്. ഇതോടെ ആർച്ചർ നാല് ഓവറിൽ വഴങ്ങിയത് 60 റൺസ്. നേടിയത് ഒരു വിക്കറ്റും.
Tilak Varma treating Jofra Archer like Haris Rauf.
pic.twitter.com/9XRulEJ96Q
— Johns (@JohnyBravo183) January 25, 2025
നേരത്തെ, കൊൽക്കത്തയിൽ നടന്ന ആദ്യ ട്വന്റി20യില്‍ ഇന്ത്യ ഭാഗ്യം കൊണ്ട് ജയിച്ചതാണെന്നായിരുന്നു ആർച്ചറിന്റെ അവകാശ വാദം. ഇന്ത്യ ഏഴു വിക്കറ്റിന്റെ വമ്പൻ വിജയം നേടിയെങ്കിലും, ബോളിങ്ങിന് അനുകൂലമായ സാഹചര്യങ്ങൾ ഇന്ത്യയെ തുണച്ചതായാണ് ആർച്ചര്‍ ഒരു രാജ്യാന്തര മാധ്യമത്തോടു പറഞ്ഞത്.
‘‘കൊൽക്കത്തയിൽ എനിക്കു നന്നായി പന്തെറിയാൻ സാധിച്ചു. ഇംഗ്ലണ്ടിന്റെ മറ്റു ബോളർമാരും മികച്ചു നിന്നു. പക്ഷേ ഇന്ത്യന്‍ ബാറ്റർമാരെ ഭാഗ്യം നന്നായി തുണച്ചു. അതുകൊണ്ടാണ് അവർ വിജയിച്ചത്. ഇന്ത്യൻ ബാറ്റർമാർ ഉയർത്തിയടിച്ച പല പന്തുകളും ഇംഗ്ലണ്ട് ഫീൽഡർമാർക്കു പിടിച്ചെടുക്കാൻ സാധിച്ചില്ല. അവർക്കു ഭാഗ്യമുണ്ട്. അടുത്ത കളിയിൽ അതിൽ വിജയിച്ചാൽ, ഇന്ത്യയെ 40 റൺസിന് ആറ് എന്ന നിലയിലേക്കൊക്കെ എത്തിക്കാൻ സാധിക്കും.’’– ആർച്ചര്‍ അവകാശപ്പെട്ടു.
English Summary:
Jofra Archer’s Bold Claim Backfires Spectacularly in Chennai T20
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Jofra Archer
Sanju Samson
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]