ചെന്നൈ∙ തന്റെ ക്രിക്കറ്റ് കരിയർ ആളുകൾ ആഘോഷിക്കണമെന്നോ, ആരാധിക്കണമെന്നോ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആര്. അശ്വിൻ. വ്യക്തികൾക്കും മുകളിലാണ് എപ്പോഴും ക്രിക്കറ്റിന്റെ സ്ഥാനമെന്നും അശ്വിൻ ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു. ‘‘ഗ്രൗണ്ടിൽ ഞാൻ ഗൗരവക്കാരനാണെന്നും, വിരാട് കോലിയെപ്പോലെ ക്രിക്കറ്റ് ആസ്വദിക്കുന്നില്ലെന്നുമാണു ആളുകൾ കരുതുന്നത്. എന്നാൽ ഞാനായിരിക്കാനാണ് ഞാൻ എപ്പോഴും ആഗ്രഹിക്കുന്നത്.’’– അശ്വിൻ പ്രതികരിച്ചു.
മുഹമ്മദ് ഷമിയും സാനിയയും ഒരുമിച്ച് കടൽ തീരത്ത്? വീണ്ടും വില്ലനായി എഐ, ആ ചിത്രങ്ങൾ വ്യാജം
Cricket
‘‘പലപ്പോഴും അശ്വിൻ വിക്കറ്റെടുക്കുമ്പോഴും പ്രധാന ആഘോഷം വിരാട് കോലിയുടെ ഭാഗത്തുനിന്നായിരിക്കും. വിരാട് കോലിയുടെ വലിയ ആഘോഷങ്ങൾ കാരണം, ഞാൻ ഗൗരവക്കാരനാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എപ്പോഴും എന്തിനാണ് ഗൗരവത്തോടെ നിൽക്കുന്നതെന്ന് ചിലർ എന്നോടു ചോദിക്കാറുണ്ട്. ഞാൻ ഗൗരവമുള്ള ആളല്ലെന്നാണ് എനിക്ക് ആദ്യം പറയാനുള്ളത്.’’
രോഹിത് മൂന്ന് ഇന്നിങ്സുകളിൽ ആകെ 19 റൺസ്, കോലിയുടെ ഫോമിലും ആശങ്ക; മെൽബണിലും പേസ് ആധിപത്യം?
Cricket
‘‘പക്ഷേ ആരെങ്കിലും എന്നെ തോൽപിക്കാൻ നിൽക്കുമ്പോൾ, പന്ത് എന്റെ കയ്യിലുണ്ടാകുമ്പോൾ, പൂർണമായ ശ്രദ്ധ അതിലായിരിക്കും. അഞ്ച് വിക്കറ്റ് എടുത്തു കഴിയുമ്പോൾ ഡ്രസിങ് റൂമിലോ, ഹോസ്പിറ്റാലിറ്റി ബോക്സിലോ ഇരിക്കുന്ന ഭാര്യയെ നോക്കി ഞാൻ ചുംബനം നൽകില്ല. അങ്ങനെയൊന്നു നിങ്ങൾ കണ്ടുകാണില്ല.’’– അശ്വിൻ വ്യക്തമാക്കി.
English Summary:
Ravichandran Ashwin doesn’t want people to celebrate his career or worship him
TAGS
R Ashwin
Indian Cricket Team
Virat Kohli
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com