
ലാസ് വേഗസ് ∙ ഫോർമുല വൺ കാറോട്ടത്തിൽ തുടരെ നാലാം സീസണിലും കിരീടം ചൂടി റെഡ്ബുൾ താരം മാക്സ് വേർസ്റ്റപ്പൻ. ഇന്നലെ ലാസ് വേഗസ് ഗ്രാൻപ്രിയിൽ അഞ്ചാമതെത്തിയതോടെയാണ് ഇരുപത്തിയേഴുകാരൻ ഡച്ച് ഡ്രൈവർ കിരീടമുറപ്പിച്ചത്. സീസണിൽ രണ്ട് റേസുകൾ ബാക്കി നിൽക്കെ വേർസ്റ്റപ്പന് ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പിൽ 403 പോയിന്റുകളായി. രണ്ടാമതുള്ള മക്ലാരൻ താരം ലാൻഡോ നോറിസിന് (340) ഇനി വേർസ്റ്റപ്പനെ മറികടക്കാനാവില്ല.
സീസൺ തുടക്കത്തിൽ നേടിയ ലീഡാണ് കിരീടപ്പോരാട്ടത്തിൽ വേർസ്റ്റപ്പനു തുണയായത്. ആദ്യ 10 റേസുകളിൽ ഏഴിലും ജയിച്ച വേർസ്റ്റപ്പൻ പിന്നീടുള്ള 12 റേസുകളിൽ ഒന്നു മാത്രമാണ് ജയിച്ചത്. ഇന്നലെ ലാസ് വേഗസിൽ രണ്ടാമതെത്തിയെങ്കിലും മെഴ്സിഡീസ് താരം ലൂയിസ് ഹാമിൽട്ടന് സീസണിൽ ഒരുഘട്ടത്തിലും വേർസ്റ്റപ്പന് വെല്ലുവിളിയുയർത്താനായില്ല. ഏഴാം സ്ഥാനത്താണ് ഹാമിൽട്ടൻ.
English Summary:
Max Verstappen Wins Fourth Consecutive Formula 1 Title with Red Bull
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]