
ബുലവായോ (സിംബാബ്വെ) ∙ പാക്കിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ സിംബാബ്വെയ്ക്ക് 80 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 40.2 ഓവറിൽ 205 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാൻ 21 ഓവറിൽ 6ന് 60 എന്ന സ്കോറിൽ നിൽക്കെ മഴ കളി തടസ്സപ്പെടുത്തി.
ഇതോടെ ഡക്ക്വർത്ത്–ലൂയിസ് നിയമപ്രകാരം സിംബാബ്വെയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. നാളെയാണ് 3 മത്സര പരമ്പരയിലെ രണ്ടാം മത്സരം.
English Summary:
Zimbabwe won by 80 runs in the first ODI against Pakistan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]