
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കും ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് ടൂർണമെന്റിനുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് 15 അംഗ ടീമിനെയും ടെസ്റ്റ് ടൂർണമെന്റിന് 18 അംഗ ടീമിനെയുമാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസൺ ട്വന്റി20 ടീമിൽ ഇടംനേടി. വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. നാല് മത്സരങ്ങളുള്ള ട്വന്റി20 പരമ്പര നവംബർ എട്ടിനാണ് ആരംഭിക്കുന്നത്.
ട്വന്റി20 ടീം: സുര്യകുമാര്‍ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസണ്, റിങ്കു സിങ്, തിലക് വര്‍മ, യഷ് ദയാല്‍, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ, അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വിജയകുമാര്‍ വൈശാഖ്, രമണ്‍ദീപ് സിങ്, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന് എന്നിവരാണ് ടീമിലുള്ളത്.
ടെസ്റ്റ് ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, അഭിമന്യു ഈശ്വരൻ, ശുഭ്മാൻ ഗിൽ, വിരാട് കോലി, കെ.എൽ.രാഹുൽ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സർഫറാസ് ഖാൻ, ധ്രുവ് ജൂറൽ (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, മുഹമ്മദ്. സിറാജ്, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൻ സുന്ദർ.
English Summary:
Squads for India’s tour of South Africa & Border-Gavaskar Trophy announced
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]