
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിൽ പങ്കെടുക്കാനുറച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ. ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ ക്യാപ്റ്റനായ രാഹുൽ അടുത്ത സീസണിൽ ക്ലബ്ബിൽ കളിക്കില്ലെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. തന്നെ നിലനിർത്തേണ്ടതില്ലെന്ന് രാഹുൽ ലക്നൗ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടതായാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫ്രാഞ്ചൈസിയുടെ ഭാഗത്തുനിന്ന് ഓഫർ വന്നാലും അതു സ്വീകരിക്കില്ലെന്ന് രാഹുൽ ടീം മാനേജ്മെന്റിനെ അറിയിച്ചു.
വിക്കറ്റിലേക്കു മാത്രം തുടർച്ചയായി പന്തുകൾ, ബാറ്റർക്കു പിഴച്ചാൽ ഔട്ട്; നാലു വർഷത്തിനു ശേഷമെത്തിയ വാഷിങ്ടേൺ ബ്രില്യൻസ്!
Cricket
എൽഎസ്ജി മെന്ററായ സഹീർ ഖാനും പരിശീലകൻ ജസ്റ്റിൻ ലാംഗറിനും രാഹുല്‍ ടീമിനെ നയിക്കുന്നതിനോടു താൽപര്യമില്ല. കഴിഞ്ഞ സീസണിൽ രാഹുൽ നന്നായി ബാറ്റു ചെയ്ത മത്സരങ്ങളിലെല്ലാം ലക്നൗ തോറ്റതായി ടീം മാനേജ്മെന്റ് വിലയിരുത്തിയിരുന്നു. നിലയുറപ്പിക്കാൻ ഒരുപാടു പന്തുകൾ ആവശ്യമായി വരുന്ന രാഹുലിന്റെ ബാറ്റിങ് ശൈലി ട്വന്റി20 ക്രിക്കറ്റിനു യോജിച്ചതല്ലെന്നും വിമർശനമുയർന്നു. ഈ സാഹചര്യത്തിലാണ് ലക്നൗവിനൊപ്പം തുടരാനില്ലെന്ന തീരുമാനത്തിൽ രാഹുലെത്തിയത്.
കഴിഞ്ഞ സീസണിൽ ടീമിന്റെ തുടർ തോൽവികൾക്കിടെ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക രാഹുലിനെ ഗ്രൗണ്ടിൽവച്ച് ശകാരിച്ചത് വൻ വിവാദമായിരുന്നു. വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരാൻ, ഇന്ത്യൻ താരങ്ങളായ രവി ബിഷ്ണോയി, മായങ്ക് യാദവ് എന്നിവരെ അടുത്ത സീസണിലേക്കും നിലനിര്‍ത്താനാണു ലക്നൗവിന്റെ തീരുമാനം. രാഹുൽ ടീം വിടുന്നതോടെ ലക്നൗവിനു പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടിവരും. ലേലത്തിൽ പോയാൽ രാഹുലിനെ വാങ്ങാൻ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഉൾപ്പടെയുള്ള ടീമുകള്‍ മുന്നിലുണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
English Summary:
KL Rahul set to leave Lucknow Super Giants
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]