
ന്യൂഡൽഹി ∙ ജർമനിക്കെതിരായ ഹോക്കി പരമ്പരയിലെ രണ്ടാം മത്സരം ജയിച്ചെങ്കിലും പിന്നാലെ ഷൂട്ടൗട്ടിൽ പരമ്പര അടിയറ വച്ച് ഇന്ത്യൻ പുരുഷ ടീം. ഇന്നലെ നടന്ന മത്സരത്തിൽ 5–3നായിരുന്നു ഇന്ത്യൻ ജയം. ഇതോടെ പരമ്പര 1–1 എന്ന നിലയിലായി. ആദ്യ മത്സരത്തിൽ ജർമനി 2–0നു ജയിച്ചിരുന്നു.
പരമ്പര ജേതാക്കളെ നിർണയിക്കാനുള്ള ഷൂട്ടൗട്ടിൽ 3–1നാണ് ജർമനിയുടെ ജയം. മേജർ ധ്യാൻചന്ദ് സ്റ്റേഡിയത്തിൽ സുഖ്ജീത് സിങ്, ഹർമൻപ്രീത് സിങ് എന്നിവരുടെ ഇരട്ടഗോളുകളാണ് രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കു ജയമൊരുക്കിയത്. അഭിഷേകാണ് ഒരു ഗോൾ നേടിയത്. എന്നാൽ ഷൂട്ടൗട്ടിൽ ഹർമൻപ്രീത്, മുഹമ്മദ് റഹീൽ, അഭിഷേക് എന്നിവർക്കു ഗോൾ നേടാനായില്ല.
English Summary:
Germany won series against India in shootout
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]