
കൊച്ചി ∙ മാർച്ച് 3, 2023– ഈ ‘തീ’യതി കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കില്ല! വിവാദം തീ പടർത്തിയ ആ പ്ലേഓഫ് പോരിലെ തോൽവിക്കു പകരം വീട്ടാൻ ഇനിയും ആയിട്ടില്ല ബ്ലാസ്റ്റേഴ്സിന്. ഇന്നു രാത്രി 7.30നു കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇരുടീമുകളും ഏറ്റുമുട്ടുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകർ പ്രതീക്ഷിക്കുന്നതു പക വീട്ടൽ മാത്രം. അതു പക്ഷേ ഒട്ടും എളുപ്പമാകില്ല. സീസണിൽ മികവിന്റെ കൊടുമുടിയിലാണു ബെംഗളൂരു. പോയിന്റ് പട്ടികയിൽ ഒന്നാമത്. ഒരു ഗോൾ പോലും വഴങ്ങാത്ത ഏക ടീം. അവരെ വീഴ്ത്തണമെങ്കിൽ ആയുധങ്ങളെല്ലാം പ്രയോഗിക്കേണ്ടി വരും. മത്സരം ജിയോ സിനിമ ആപ്പിലും സ്പോർട്സ് 18 ചാനലിലും തൽസമയം.
സ്പിന്നർമാർക്ക് അനുകൂലമായ പിച്ചൊരുക്കി, ‘തമിഴ് പയ്യൻമാരുടെ’ മാരക സ്പെല്ലുകൾ കളി തിരിച്ചു, പിടിച്ചു!
Cricket
സ്റ്റാറെ Vs സരഗോസ
ഈ പോരാട്ടം കോച്ചുമാരുടേതു കൂടിയാണ്. മികച്ച താരനിരയെ മികവോടെ കൂട്ടിയിണക്കുന്ന തന്ത്രജ്ഞനാണു ബെംഗളൂരുവിന്റെ സ്പാനിഷ് കോച്ച് ജെരാർദ് സരഗോസ. എതിരാളികളെ അറിഞ്ഞു തന്ത്രമൊരുക്കി വരുതിയിലാക്കുന്ന സൂത്രശാലി. സ്വന്തം കളിക്കാരെ എങ്ങനെ ഉപയോഗിക്കണമെന്നതിൽ വ്യക്തതയുള്ള കോച്ച്. മറുവശത്ത്, സ്വീഡൻകാരൻ മികായേൽ സ്റ്റാറെ പിഴവുകളിൽ നിന്നു പഠിക്കുന്ന ധൈര്യശാലിയായ കോച്ചാണ്. കൃത്യമായ സബ്സ്റ്റിറ്റ്യൂഷനുകളും ടീം തിരഞ്ഞെടുപ്പുമാണ് അദ്ദേഹത്തിന്റെ പ്രത്യേകതകൾ.
ബ്ലൂസ് Vs യെലോ
കോട്ട! ബെംഗളൂരു പ്രതിരോധത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. രാഹുൽ ഭെകെയും റോഷൻ സിങ്ങ് നവോറവും നയിക്കുന്ന ഡിഫൻസ് കടുകട്ടി. ഒപ്പം ഗോൾ വലയ്ക്കു കീഴിൽ ഗുർപ്രീത് സന്ധുവിന്റെ ‘ഏരിയൽ’ ഡൈവിങ് മികവും. ബെംഗളൂരുവിന്റെ സ്പാനിഷ് താരങ്ങളായ പെഡ്രോ കാപോയും ആൽബെർട്ടോ നൊഗേരയും നയിക്കുന്ന മധ്യനിരയെ വെല്ലണമെങ്കിൽ ബ്ലാസ്റ്റേഴ്സിനു കൂടുതൽ അധ്വാനം ആവശ്യമാകും.
ക്യാപ്റ്റൻ അഡ്രിയൻ ലൂണ–ഹെസൂസ് ഹിമെനെ–നോവ സദൂയി ത്രയത്തിന്റെ മൂർച്ചയാണു ബ്ലാസ്റ്റേഴ്സിന്റെ കരുത്ത്. അതെക്കുറിച്ചു ലൂണ ഇന്നലെ പറഞ്ഞു: ‘‘ഞങ്ങൾ ഒത്തിണങ്ങുന്നതിൽ സന്തോഷം. പക്ഷേ, ഞങ്ങൾ 3 പേർ മാത്രമല്ല, ഒരു ടീമാണ് ബ്ലാസ്റ്റേഴ്സ്. ടീം ഗെയിമാണു ഫുട്ബോൾ. ടീമായിട്ടു തന്നെയേ ജയിക്കാൻ കഴിയൂ..’’
English Summary:
Kerala Blasters vs Bengaluru FC, Indian Super League Updates
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]