മലാഗ (സ്പെയിൻ)∙ സൂപ്പർ താരങ്ങളായ റാഫേൽ നദാലിനെയും കാർലോസ് അൽകാരസിനെയും ഉൾപ്പെടുത്തി ഡേവിസ് കപ്പ് ടെന്നിസിനുള്ള ടീമിനെ സ്പെയിൻ പ്രഖ്യാപിച്ചു. ഇതോടെ മുപ്പത്തിയെട്ടുകാരനായ നദാലും ഇരുപത്തിയൊന്നുകാരൻ അൽകാരസും ഒരിക്കൽ കൂടി ഡബിൾസിൽ ഒന്നിക്കാനുള്ള സാധ്യതയേറി. ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്സിൽ ഇരുവരും ഡബിൾസ് വിഭാഗത്തിൽ മത്സരിച്ചിരുന്നെങ്കിലും ക്വാർട്ടർ ഫൈനലിന് അപ്പുറം കടക്കാൻ സാധിച്ചില്ല.
ഒളിംപിക്സിനു ശേഷം പരുക്കുമൂലം പ്രഫഷനൽ ടെന്നിസിൽ നിന്നു മാറിനിന്ന നദാലിന്റെ തിരിച്ചുവരവ് കൂടിയാകും ഡേവിസ് കപ്പ്. മറുവശത്ത് ലേവർ കപ്പിൽ ടീം യൂറോപ്പിനെ ചാംപ്യൻമാരാക്കിയതിനു പിന്നാലെയാണ് അൽകാരസ് ഡേവിസ് കപ്പിനെത്തുന്നത്. പുരുഷ സിംഗിൾസ് ഒന്നാം സീഡ് യാനിക് സിന്നറിന്റെ നേതൃത്വത്തിലെത്തുന്ന ഇറ്റലിയാണ് ഡേവിസ് കപ്പിലെ നിലവിലെ ചാംപ്യൻമാർ. 8 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റ് നവംബർ 19ന് ആരംഭിക്കും.
English Summary:
Spain announced the Davis Cup team including Nadal and Alcaraz
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]