കാൻപുർ∙ ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം കാൻപുരിൽ. വിരാട് കോലി, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങളെ, താമസിക്കുന്ന ഹോട്ടലിൽ സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഈ മാസം 27 മുതൽ കാൻപുരിലെ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 280 റൺസിന്റെ തകർപ്പൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1–0ന് മുന്നിലാണ്.
ടീമംഗങ്ങൾ താമസിക്കുന്ന ഹോട്ടലിൽ നൽകിയ സ്വീകരണത്തിനിടെ, ഹസ്തദാനം നൽകാൻ ശ്രമിച്ചയാളോട് സൂപ്പർതാരം വിരാട് കോലിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒരു കയ്യിൽ ബാഗും മറുകയ്യിൽ ഹോട്ടൽ അധികൃതർ സമ്മാനിച്ച ബൊക്കെയുമായി നിൽക്കുമ്പോഴാണ്, സ്വീകരിക്കാനെത്തിയവരിൽ ഒരാൾ കോലിയുമായി ഹസ്തദാനത്തിന് ശ്രമിച്ചത്.
കൈ ഒഴിവില്ലാത്തതിനെ തുടർന്നാണ്, ‘സർ എനിക്ക് രണ്ട് കയ്യേയുള്ളൂ’ എന്ന് കോലി പ്രതികരിച്ച് കോലി നടന്നുനീങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. അതേസമയം, കോലിക്കു പിന്നാലെയെത്തിയ ഋഷഭ് പന്ത് ബൊക്കെ നൽകിയയാളെ ആലിംഗനം ചെയ്ത് നടന്നുപോകുന്നതും ദൃശ്യങ്ങളിലുണ്ട്.
Virat Kohli’s welcome at the Team Hotel in Kanpur 🥰❤️ pic.twitter.com/cq4ku5pK3C
— Virat Kohli Fan Club (@Trend_VKohli) September 24, 2024
അതിനിടെ, കോലിയുടെ പെരുമാറ്റം മോശമായിപ്പോയെന്ന വിമർശനവുമായി ഒരു വിഭാഗം ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. കോലി കുറച്ചുകൂടി ശ്രദ്ധയോടെ പെരുമാറാനും സംസാരിക്കാനും ശ്രദ്ധിക്കേണ്ടിയിരുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
VIDEO | Indian cricketers Rohit Sharma, Shubman Gill, KL Rahul, and assistant coach Abhishek Nayar arrive in Kanpur ahead of the second Test match against Bangladesh.#IndianCricketTeam #IndiaVsBangladesh pic.twitter.com/cyIdk383oT
— Press Trust of India (@PTI_News) September 24, 2024
English Summary:
Virat Kohli’s ‘Sir Do Hi Haath Hai’ Remark Sparks Online Debate As Fans Call Him Out For Rude Behaviour
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]