
മുംബൈ∙ ഇപ്പോഴത്തെ ഫോം വച്ചു നോക്കിയാൽ ഇന്ത്യയുടെ ബി ടീമിനു പോലും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ തോൽപ്പിക്കാനാകുമെന്ന് മുൻ താരവും കമന്റേറ്ററുമായ സുനിൽ ഗാവസ്കർ. രാജ്യാന്തര ക്രിക്കറ്റിൽ പഴയ പ്രതാപത്തിന്റെ നിഴൽ മാത്രമാണ് പാക്കിസ്ഥാൻ ടീമെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സി ടീമിനു പോലും ഒരുപക്ഷേ, പാക്കിസ്ഥാനെ തോൽപ്പിക്കാനായേക്കും. ആഭ്യന്തര ക്രിക്കറ്റിൽനിന്ന് മികവുള്ള താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്ന ഇന്ത്യയുടെ മാതൃക പാക്കിസ്ഥാന് അനുകരിക്കാവുന്നതേയുള്ളൂവെന്നും ഗാവസ്കർ പറഞ്ഞു.
‘‘പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ ഫോം വച്ചു നോക്കിയാൽ ഇന്ത്യയുടെ ബി ടീമിനു പോലും അവരെ അനായാസം തോൽപ്പിക്കാം. ഒരുപക്ഷേ ഇന്ത്യയുടെ സി ടീമിനും ജയിക്കാൻ കഴിഞ്ഞേക്കും. എനിക്ക് ഉറപ്പില്ല. എന്തായാലും ഇന്ത്യയുടെ ബി ടീമിനെ തോൽപ്പിക്കാൻ പാക്കിസ്ഥാൻ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വരും’ – ഗാവസ്കർ പറഞ്ഞു.
പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ വിസ്മയിപ്പിക്കുന്നതാണെന്നും ഗാവസ്കർ ചൂണ്ടിക്കാട്ടി. ‘‘പാക്കിസ്ഥാൻ ടീമിലെ മികവുറ്റ താരങ്ങളുടെ കുറവ് അദ്ഭുതകരമാണ്. ഒരുകാലത്ത് ഏറ്റവും മികച്ച സ്വാഭാവിക പ്രതിഭകൾക്ക് ജന്മം നൽകിയിരുന്ന ടീമാണ് പാക്കിസ്ഥാൻ. സ്വാഭാവികം എന്നു പറയുമ്പോൾ അവർ സാങ്കേതികമായി അത്ര മികച്ചവരാകണമെന്ന് നിർബന്ധമില്ല. പക്ഷേ, ബാറ്റിങ്ങിലായാലും ബോളിങ്ങിലായാലും സ്വാഭാവികമായ ഒരു മികവ് അവർക്കുണ്ടാകും’ – ഗാവസ്കർ വിശദീകരിച്ചു.
‘‘ഉദാഹരണത്തിന് ഇൻസമാം ഉൾ ഹഖിന്റെ കാര്യം തന്നെയെടുക്കൂ. അദ്ദേഹത്തിന്റെ ക്രീസിലെ നിൽപ്പിന്റെ കാര്യത്തിൽ ഒരുപക്ഷേ മാതൃകയാക്കാമെന്ന് യുവതാരങ്ങൾക്ക് പറഞ്ഞുകൊടുക്കാൻ സാധിക്കില്ലായിരിക്കും. പക്ഷേ, അദ്ദേഹത്തിന്റെ കരിയർ നോക്കൂ. സാങ്കേതികമായ എല്ലാ പരിമിതികളെയും മറികടക്കുന്ന പ്രതിഭയാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്’ – ഗാവസ്കർ ചൂണ്ടിക്കാട്ടി.
‘‘ഇന്ത്യ എങ്ങനെയാണ് ഇത്രമാത്രം മികവുറ്റ യുവതാരങ്ങളെ സൃഷ്ടിക്കുന്നത്? ഐപിഎലിന് അതിൽ വലിയ പങ്കുണ്ട്. അവിടെനിന്നുള്ള താരങ്ങൾ പതുക്കെ രഞ്ജി ട്രോഫിയിലേക്കും അവിടെനിന്ന് ഇന്ത്യൻ ടീമിലേക്കും എത്തുന്നു. ഈ സംവിധാനം പാക്കിസ്ഥാൻ ക്രിക്കറ്റിനും മാതൃകയാക്കാമെന്നു തോന്നുന്നു. ഒരുകാലത്ത് ഉണ്ടായിരുന്നതുപോലെ എന്തുകൊണ്ടാണ് പ്രതിഭാധനരായ താരങ്ങൾ അവിടെനിന്ന് ഉണ്ടാകാതെ പോകുന്നതെന്ന് പഠിക്കുന്നത് നല്ലതാണ്’ – ഗാവസ്കർ പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗ്ലദേശിനെതിരായ മത്സരത്തിൽ ന്യൂസീലൻഡ് വിജയം നേടിയതോടെ, ചാംപ്യൻസ് ട്രോഫിയിൽനിന്ന് പാക്കിസ്ഥാൻ പുറത്തായിരുന്നു. ബംഗ്ലദേശും പുറത്തായപ്പോൾ, ഇന്ത്യയും ന്യൂസീലൻഡും സെമിയിൽ കടന്നു.
English Summary:
India’s B team can beat this Pakistan squad, says Sunil Gavaskar
TAGS
Indian Cricket Team
Pakistan Cricket Team
Champions Trophy Cricket 2025
Sunil Gavaskar
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]