
കേരളത്തിന്റെ കാലിൽ തറയ്ക്കാൻ വിദർഭയൊരു മുള്ള് കൂർപ്പിച്ചു വച്ചിട്ടുണ്ട്; മലയാളിയായ വലംകൈ ബാറ്റർ കരുൺ നായർ. ആ മുള്ളിനെ തോണ്ടി പുറത്തിടാൻ അത്ര തന്നെ മൂർച്ചയുള്ളൊരു മുള്ള് കേരളവും കരുതിവച്ചിട്ടുണ്ട്; 9 വർഷം വിദർഭയ്ക്കു വേണ്ടി കളിച്ച, വിദർഭക്കാരനായ ഇടംകൈ സ്പിന്നർ ആദിത്യ സർവതെ. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്ന വിദ്യ പഴയതാണെങ്കിലും നാളെ നാഗ്പുരിൽ രഞ്ജി ട്രോഫി ഫൈനലിൽ അതു നിർണായകമാകുമെന്നു കേരളം പ്രതീക്ഷിക്കുന്നു.
നാഗ്പുരിൽ ജനിച്ച്, കളിച്ചുവളർന്ന സർവതെയ്ക്ക് അറിയാത്ത തന്ത്രങ്ങൾ വിദർഭയുടെ ആവനാഴിയിലില്ല. അഹമ്മദാബാദിലെ സെമിക്കു ശേഷം 2 ദിവസം അവധിയെടുത്തു നാഗ്പുരിലെ വീട്ടിലെത്തി കുടുംബത്തിനൊപ്പം ചെലവഴിച്ച ശേഷം സർവതെ വീണ്ടും ടീമിനൊപ്പം ചേർന്നു. ജാംത വിദർഭ സ്റ്റേഡിയത്തിലെ വിക്കറ്റിന്റെ സ്വഭാവമടക്കം സകല കണക്കുകൂട്ടലുകളിലും സർവതെ നൽകുന്ന ‘ടിപ് ഓഫു’കളുമായി നാളെ 9.30ന് കേരളം ഫൈനലിനിറങ്ങും.
∙ കരുണിനെ സൂക്ഷിക്കണം
രഞ്ജി സീസണിലാകെ 14 ഇന്നിങ്സുകളിൽ 642 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ 15–ാം സ്ഥാനത്തു നിൽക്കുന്നു എന്നതല്ല കരുൺ നായരെ കരുതിയിരിക്കാൻ കാരണം. കഴിഞ്ഞ 9 മത്സരങ്ങളിൽ 5 സെഞ്ചറികളും ഒരു അർധ സെഞ്ചറിയുമാണ് ഈ മലയാളി താരം സ്കോർ ചെയ്തത്. സെഞ്ചറികളെല്ലാം കരുത്തരായ തമിഴ്നാട്, ഹൈദരാബാദ്, രാജസ്ഥാൻ, യുപി തുടങ്ങിയ ടീമുകൾക്കെതിരെയാണ്.
സീസണിൽ ഒറ്റ മത്സരത്തിൽ പോലും പരാജയമറിയാതെ കുതിക്കാൻ വിദർഭയ്ക്കു തുണയായത് ഈ ബാറ്റിങ് മികവാണ്. കേരളത്തിന്റെ തന്ത്രങ്ങളെക്കുറിച്ചും കളിരീതികളെക്കുറിച്ചും കരുണിനു വ്യക്തമായ ധാരണയുണ്ടെന്നതു മറ്റൊരു വെല്ലുവിളി. 933 റൺസുമായി സീസണിലെ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുള്ള വിദർഭ ബാറ്റർ യഷ് റാത്തോഡിനെ പിടിച്ചു കെട്ടാൻ കേരളത്തിനു കഴിയുകയെന്നതും പ്രധാനം.
∙ കേരളത്തിന്റെ സർവാധിപത്യം
അധികമാർക്കും അവകാശപ്പെടാൻ കഴിയാത്തൊരു പെരുമയുമായാണ് ആദിത്യ സർവതെ നാളെ കേരളത്തിനു വേണ്ടി രഞ്ജി ഫൈനലിനിറങ്ങുക. 4 രഞ്ജി ഫൈനലുകൾ കളിച്ചിട്ടുള്ള താരമാണു സർവതെ. ഇതിൽ 2018ലും 2019ലും വിദർഭ ചാംപ്യൻമാരായപ്പോൾ സർവതെയുടെ സർവാധിപത്യം പ്രകടമായി. 2019 ഫൈനലിൽ രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് കൊയ്ത് സർവതെ നടത്തിയ ആക്രമണമാണു വിദർഭയ്ക്കു കിരീടം നേടിക്കൊടുത്തത്. ഫൈനലിൽ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടതും സർവതെ ആയിരുന്നു.
2015 മുതൽ തുടർച്ചയായി 9 വർഷം വിദർഭയ്ക്കു കളിച്ചതിന്റെ അനുഭവസമ്പത്തും ‘ഹോം ഗ്രൗണ്ടി’ന്റെ ആനുകൂല്യവും സർവതെയുടെ പ്രകടനത്തിൽ നിർണായകമാകും. സീസണിലാകെ 10 ഇന്നിങ്സിലായി 30 വിക്കറ്റ് സർവതെ നേടിയിട്ടുണ്ട്. 38 വിക്കറ്റുമായി ജലജ് സക്സേനയും 23 വിക്കറ്റുമായി എം.ഡി. നിധീഷും സർവതെയ്ക്ക് ഇടംവലം നിന്നു പന്തെറിയുമ്പോൾ കപ്പിൽ കുറഞ്ഞതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ല.
∙ ഒരു കണക്ക് ബാക്കിയുണ്ട്!
കേരളത്തിന്റെ മണ്ണിൽ രഞ്ജി ട്രോഫി എത്തിയപ്പോൾ ഫൈനലിൽ പ്രവേശിക്കാനുള്ള സാധ്യത തല്ലിക്കെടുത്തിയതിനു വിദർഭയോടൊരു പഴയ കണക്കു കേരളത്തിനു വീട്ടാൻ ബാക്കിയുണ്ട്. ചരിത്രത്തിലാദ്യമായി 2019ൽ കേരളം സെമിയിലെത്തിയെങ്കിലും വിദർഭയോടു തോറ്റു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ ഇന്നിങ്സിനും 11 റൺസിനുമാണു കേരളത്തെ വിദർഭ തോൽപിച്ചത്.
ഹോം ഗ്രൗണ്ടെന്ന ആനുകൂല്യത്തിൽ ബാറ്റിങ്ങിനിറങ്ങിയ കേരളം ഒന്നാം ഇന്നിങ്സിൽ 106 റൺസിനും രണ്ടാം ഇന്നിങ്സിൽ 91 റൺസിനും ഓൾ ഔട്ടായി. രണ്ടിന്നിങ്സിലുമായി വിദർഭയുടെ മുൻ ഇന്ത്യൻ പേസർ ഉമേഷ് യാദവ് നേടിയതു 12 വിക്കറ്റ്.
∙ കേരള ടീം പരിശീലനം തുടങ്ങി
ഗുജറാത്തിനെതിരായ സെമിക്കു ശേഷം സമ്പൂർണ വിശ്രമത്തിലായിരുന്ന കേരള ടീം വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ പരിശീലനത്തിനിറങ്ങി. 3 മണിക്കൂർ നെറ്റ്സിൽ പരിശീലിച്ച ശേഷം ടീം വിക്കറ്റിന്റെ സ്വഭാവം പരിശോധിച്ചു. പിച്ചിലെ റോളിങ് ഇന്നുകൂടി നടത്തിയ ശേഷമേ ബാറ്റിങ്ങിന് അനുകൂലമാണോ എന്നു വ്യക്തമാകൂ.
ഇന്നലെ ഉച്ചയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന ടീം ഇന്നും 3 മണിക്കൂർ പരിശീലനത്തിനിറങ്ങും. കോച്ച് അമയ് ഖുറേസിയ നിർദേശങ്ങളുമായി മുഴുവൻ സമയവും ടീമിനൊപ്പമുണ്ട്.
English Summary:
Vidarbha vs Kerala, Ranji Trophy 2024-25 Final – Preview
TAGS
Ranji Trophy
Kerala Cricket Team
Cricket
Board of Cricket Control in India (BCCI)
.cmp-premium-max-banner {
padding: 12px 65px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
display: flex;
align-items: center;
justify-content: space-between;
background-color: var(–cardBox-color);
}
.cmp-premium-max-banner::before {
content: ”;
position: absolute;
left: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-left-sm.png”);
background-size: cover;
background-position: right;
top: 0;
bottom: 0;
}
.cmp-premium-max-banner::after {
content: ”;
position: absolute;
right: 0;
width: 60px;
height: 100%;
background-image: url(“https://specials.manoramaonline.com/Common/premium-max-ofr-banner/images/stripe-img-right-sm.png”);
background-size: cover;
background-position: left;
top: 0;
bottom: 0;
}
.cmp-txt-left {
color: var(–title-color);
font-size: 22px;
font-family: EGGIndulekhaUni;
text-align: center;
line-height: 22px;
}
.cmp-prmax-ofr-section {
text-align: center;
font-size: 24px;
font-family: PanchariUni;
}
.cmp-ofr-section {
text-align: center;
}
.cmp-ofr-40 {
font-family: PanchariUni;
font-size: 30px;
margin-bottom: 12px;
color: #ec205b;
}
.cmp-sub {
font-size: 14px;
font-family: “Poppins”, serif;
text-transform: uppercase;
background: var(–premium-color);
color: #000;
padding: 4px 18px;
border-radius: 25px;
font-weight: bold;
}
.cmp-http-path {
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
.cmp-add {
min-width: 26px;
height: 26px;
border-radius: 50%;
background-color: var(–body-bg);
position: relative;
max-width: 26px;
margin: 0 auto;
display: flex;
align-items: center;
justify-content: center;
}
.cmp-premium-logo {
display: flex;
align-items: center;
justify-content: center;
margin-top: 5px;
}
.cmp-add-section {
position: relative;
margin: 6px 0;
}
.cmp-add-section::before {
content: ”;
position: absolute;
left: 0;
right: 0;
height: 1px;
width: 100%;
background-color: var(–body-bg);
top: 12px;
display: flex;
align-items: center;
justify-content: center;
margin: 0 auto;
}
.cmp-prm-logo-white {
display: none;
}
.mm-dark-theme .cmp-prm-logo-white {
display: block;
}
.mm-dark-theme .cmp-prm-logo-dark {
display: none;
}
@media only screen and (max-width:1199px) {
.cmp-premium-max-banner {
flex-direction: column;
}
.cmp-prmax-ofr-section{
margin: 10px 0;
}
}
പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ….
+
40% കിഴിവില്
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]