ദുബായ് ∙ 2025 ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഫെബ്രുവരി 19 ന് കറാച്ചിയിൽ ഉദ്ഘാടന മത്സരത്തിൽ പാക്കിസ്ഥാൻ ന്യൂസീലൻഡിനെ നേരിടും. ഫെബ്രുവരി 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. ബംഗ്ലദേശാണ് എതിരാളികൾ. 23 നാണ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ– പാക്കിസ്ഥാൻ മത്സരം. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുക. എട്ടു ടീമുകളാണ് പങ്കെടുക്കുക. മാർച്ച് 4, 5 തീയതികളിലാണ് സെമി ഫൈനലുകൾ. മാർച്ച് 9 നാണ് ഫൈനൽ. ഇന്ത്യ ഫൈനലിലെത്തിയാൽ ദുബായിലും അല്ലെങ്കിൽ ലഹോറിലുമാണ് ഫൈനൽ. അന്ന് മത്സരം നടന്നില്ലെങ്കിൽ 10 ആണ് റിസർവ് ദിനം.
ഗ്രൂപ്പ് എ
ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ബംഗ്ലദേശ്.
ഗ്രൂപ്പ് ബി
ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട്.
മൽസരക്രമം
ഫെബ്രുവരി 19: പാക്കിസ്ഥാൻ X ന്യൂസീലൻഡ്, കറാച്ചി
ഫെബ്രുവരി 20: ബംഗ്ലാദേശ് X ഇന്ത്യ, ദുബായ്
ഫെബ്രുവരി 21: അഫ്ഗാനിസ്ഥാൻ X ദക്ഷിണാഫ്രിക്ക, കറാച്ചി
ഫെബ്രുവരി 22: ഓസ്ട്രേലിയ X ഇംഗ്ലണ്ട്, ലഹോർ
ഫെബ്രുവരി 23: പാക്കിസ്ഥാൻ X ഇന്ത്യ, ദുബായ്
ഫെബ്രുവരി 24: ബംഗ്ലാദേശ് X ന്യൂസീലൻഡ്, റാവൽപിണ്ടി
ഫെബ്രുവരി 25: ഓസ്ട്രേലിയ X ദക്ഷിണാഫ്രിക്ക, റാവൽപിണ്ടി
ഫെബ്രുവരി 26: അഫ്ഗാനിസ്ഥാൻ X ഇംഗ്ലണ്ട്, ലഹോർ
ഫെബ്രുവരി 27: പാക്കിസ്ഥാൻ X ബംഗ്ലാദേശ്, റാവൽപിണ്ടി
ഫെബ്രുവരി 28: അഫ്ഗാനിസ്ഥാൻ X ഓസ്ട്രേലിയ, ലഹോർ
മാർച്ച് 1: ദക്ഷിണാഫ്രിക്ക X ഇംഗ്ലണ്ട്, കറാച്ചി
മാർച്ച് 2: ന്യൂസീലൻഡ് X ഇന്ത്യ, ദുബായ്
മാർച്ച് 4: സെമി ഫൈനൽ 1, ദുബായ്
മാർച്ച് 5: സെമി ഫൈനൽ 2, ലഹോർ
മാർച്ച് 9: ഫൈനൽ, ലഹോർ (ഇന്ത്യ യോഗ്യത നേടിയാൽ ദുബായിൽ)
മാർച്ച് 10, റിസർവ് ദിവസം
English Summary:
Champions Trophy: The 2025 Champions Trophy cricket schedule is out! India’s first match is against Bangladesh on February 20th, with the highly anticipated India vs Pakistan clash on the 23rd in Dubai.
TAGS
Indian Cricket Team
Sports
Cricket
Malayalam News
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]