‘മെറി ക്രിസ്മസ്’ പാടി കേക്കുമുറിച്ച് കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്രിസ്മസ് ആഘോഷം. തലയിൽ സാന്താ തൊപ്പി വച്ച് ക്യാപ്റ്റൻ ജി.സഞ്ജു കേക്ക് മുറിക്കുമ്പോൾ കോച്ച് ബിബി തോമസ് മുട്ടത്തിന്റെയും സഹകോച്ച് ഹാരി ബെന്നിയുടെയും കമന്റ് വന്നു: ‘‘ആരും കയറി അറ്റാക്ക് ചെയ്യണ്ട…ഇത് കേക്കാണ്!’’ ഡൽഹിക്കെതിരെ ഞായറാഴ്ച രാത്രി നടന്ന മത്സരശേഷം ഏറെ വൈകിയാണ് ടീമംഗങ്ങൾ ക്യാംപിലെത്തിയത്. ഇന്ന് തമിഴ്നാടുമായി ഗ്രൂപ്പിലെ അവസാനമത്സരം ഉണ്ടെങ്കിലും ഇന്നലെ മൈതാനത്തിറങ്ങിയുള്ള പരിശീലനത്തിൽനിന്ന് വിട്ടുനിന്നു ടീം. ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടർ ഉറപ്പിച്ചതിന് കളിക്കാർക്കുള്ള ‘ഹോളി ഡേ’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]