
ജിദ്ദ∙ കെ.എൽ. രാഹുൽ അടുത്ത ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്റെ ക്യാപ്റ്റനായേക്കും. താരലേലത്തിൽ 14 കോടി രൂപയ്ക്കാണ് ലക്നൗ വിട്ടെത്തിയ രാഹുലിനെ ഡൽഹി സ്വന്തമാക്കിയത്. രാഹുലിനായി ലേലത്തിൽ മുന്നിലുണ്ടാകുമെന്നു കരുതിയിരുന്ന റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഏതാനും നീക്കങ്ങൾക്കൊടുവിൽ പിൻവാങ്ങിയത് ആരാധകരെ ഞെട്ടിച്ചു. കർണാടക സ്വദേശിയായ രാഹുലിനെ സ്വന്തമാക്കാൻ ആര്‍സിബിക്ക് താൽപര്യമുണ്ടായിരുന്നു.
ചക്രവർത്തിക്കും നരെയ്നും കൂടി 24 കോടി; ലേലത്തിനു വിട്ട വെങ്കടേഷ് അയ്യരെ കൊൽക്കത്ത തിരിച്ചെത്തിച്ചത് 23.75 കോടിക്ക്
Cricket
രാഹുലിന്റെ പേര് ലേലത്തിൽ വന്നപ്പോൾ കൊൽക്കത്തയും ബെംഗളൂരുവുമായിരുന്നു ആദ്യം താരത്തിനായി മത്സരിച്ചത്. ബിഡ് 10.5 കോടിയിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ആർസിബി പിൻവാങ്ങി. 74.25 കോടി രൂപയോളം കയ്യിലിരിക്കെയാണ് രാഹുലിനെ വേണ്ടെന്ന് ആർസിബി തീരുമാനിച്ചത്. ഇതോടെ ഡൽഹി ക്യാപിറ്റൽസ് രാഹുലിനായി രംഗത്തെത്തി. മുൻ ക്യാപ്റ്റനുവേണ്ടി റൈറ്റ് ടു മാച്ച് സംവിധാനം ഉപയോഗിക്കുന്നുണ്ടോയെന്ന് ചോദ്യമുയർന്നെങ്കിലും ലക്നൗവിനു താൽപര്യമുണ്ടായിരുന്നില്ല.
കഴിഞ്ഞ സീസണിൽ ലക്നൗ പ്ലേ ഓഫ് കാണാതെ പുറത്തായതോടെയാണ് രാഹുലിനെ നിലനിര്‍ത്തേണ്ടതില്ലെന്ന് ഫ്രാഞ്ചൈസി തീരുമാനമെടുത്തത്. കഴിഞ്ഞ വർഷം ഒരു തോൽവിക്കു ശേഷം രാഹുലിനെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചതും വൻ വിവാദമായിരുന്നു. ആർസിബിക്കു വേണ്ടി മുൻപ് തിളങ്ങിയിട്ടുള്ള താരമാണു രാഹുൽ.
English Summary:
RCB fail to buy back KL Rahul
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]