
ജിദ്ദ (സൗദി അറേബ്യ) ∙ ഐപിഎൽ മെഗാതാരലേലത്തിന് ഇന്ന് ജിദ്ദയിൽ തിരിതെളിയുമ്പോൾ ഏറ്റവും വിലയേറിയ താരം ആരാകുമെന്നു കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. നിലവിലെ സാഹചര്യത്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും ലേലത്തിലെ സൂപ്പർ താരമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. 25 മുതൽ 30 കോടി രൂപ വരെ പന്തിനു ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. ഇന്നും നാളെയുമാണ് ലേലം. 1254 താരങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. 10 ടീമുകളിലായി 204 താരങ്ങൾക്കാണ് അവസരം ലഭിക്കുക. 10 ടീമുകൾക്കുമായി 641 കോടി രൂപയാണ് ബാക്കിയുള്ളത്. ഉച്ചയ്ക്ക് 2.30 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ സിനിമാ ആപ്പിലും തത്സമയം.
മക്കല്ലവും ബെൻ സ്റ്റോക്സും പിന്നില്; ഇതിഹാസങ്ങൾക്ക് ഇല്ലാത്ത റെക്കോർഡ് ഇനി ജയ്സ്വാളിന് സ്വന്തം
Cricket
ലേലത്തിലെ പ്രധാനികൾ
ഋഷഭ് പന്തിനു പുറമേ കോടികൾ വാരിക്കൂട്ടാൻ സാധ്യതയുള്ള മറ്റു പല താരങ്ങളും ഇത്തവണത്തെ ലേലത്തിനുണ്ട്. ഇന്ത്യൻ താരങ്ങളായ കെ.എൽ.രാഹുൽ, അർഷ്ദീപ് സിങ്, ഖലീൽ അഹമ്മദ്, യുസ്വേന്ദ്ര ചെഹൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യർ, ദീപക് ചാഹർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ, ഭുവനേശ്വർ കുമാർ, ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ലർ, ജോഫ്ര ആർച്ചർ, ലിയാം ലിവിങ്സ്റ്റൻ, ഓസ്ട്രേലിയയുടെ ഗ്ലെൻ മാക്സ്വെൽ, ദക്ഷിണാഫ്രിക്കൻ താരം കഗീസോ റബാദ തുടങ്ങിയവരാണ് ലേലത്തിലെത്തുന്നവരിൽ പ്രധാനികൾ.
ബാറ്റിങ് വെടിക്കെട്ട് അവസാനിക്കുന്നില്ല, അർധ സെഞ്ചറിയുമായി ക്യാപ്റ്റൻ സഞ്ജു; വിജയത്തുടക്കം
Cricket
ടീമുകൾക്ക് ബാക്കിയുള്ള തുക (രൂപയിൽ)
പഞ്ചാബ് കിങ്സ് 110.5 കോടി
റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു 83 കോടി
ഡൽഹി ക്യാപിറ്റൽസ് 73 കോടി
ഗുജറാത്ത് ടൈറ്റൻസ് 69 കോടി
ലക്നൗ സൂപ്പർ ജയന്റ്സ് 69 കോടി
ചെന്നൈ സൂപ്പർ കിങ്സ് 55 കോടി
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 51 കോടി
മുംബൈ ഇന്ത്യൻസ് 45 കോടി
സൺറൈസേഴ്സ് ഹൈദരാബാദ് 45 കോടി
രാജസ്ഥാൻ റോയൽസ് 41 കോടി
English Summary:
Rishabh Pant Set to Break IPL Auction Records?