
പുണെ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിനിടെ ഇന്ത്യൻ താരം വിരാട് കോലിയുടെ ഉപദേശം ഗൗനിക്കാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ആദ്യ ദിവസം കിവീസിന്റെ ബാറ്റിങ്ങിനിടെയാണു സംഭവം. ന്യൂസീലൻഡ് ഓപ്പണർ ഡെവോൺ കോൺവെയുടെ വിക്കറ്റിനായി, രോഹിത് ഡിആർഎസ് എടുത്തത് കോലിയുടെ നിർദേശം തള്ളിക്കളഞ്ഞശേഷമായിരുന്നു. മറ്റെല്ലാ താരങ്ങളും റിവ്യുവിനു പോകാമെന്നു നിർദേശിച്ചെങ്കിലും കോലി മാത്രം ഈ തീരുമാനത്തെ പിന്തുണച്ചില്ല.
സെഞ്ചറി നേടിയിട്ടും അടുത്ത കളിയിൽ ഇറക്കിയില്ല; മികച്ച സമയത്ത് മാറ്റിനിർത്തിയെന്ന് മുൻ ഇന്ത്യൻ താരം
Cricket
ആദ്യ ഇന്നിങ്സിലെ 25–ാം ഓവറിലായിരുന്നു സംഭവം. രവീന്ദ്ര ജഡേജയുടെ പന്ത് കോൺവെയുടെ പാഡിൽ തട്ടിയതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ വിക്കറ്റിനായി അപ്പീൽ ചെയ്തു. എന്നാൽ അംപയർ ഔട്ട് നൽകിയില്ല. തുടര്‍ന്നാണ് റിവ്യൂവിനു പോകാനുള്ള നീക്കം തുടങ്ങിയത്. പന്ത് ലെഗ് സ്റ്റംപ് മിസ് ചെയ്തുപോകാനാണ് സാധ്യതയെന്ന ഉപദേശമാണു കോലി നൽകിയത്. പക്ഷേ രോഹിത് അതു വിക്കറ്റ് തന്നെയായിരിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.
ഡിആർഎസ് പോയതോടെ റീപ്ലേയിൽ കിവീസ് ബാറ്റർ ഔട്ട് അല്ലെന്നു വ്യക്തമായി. ഇന്ത്യയ്ക്ക് ഒരു റിവ്യു നഷ്ടമായി. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 259 റൺസിനു പുറത്തായിരുന്നു. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് കിവീസിന്റെ ടോപ് സ്കോറർ. രചിന് രവീന്ദ്രയും ന്യൂസീലൻഡിനായി അർധ സെഞ്ചറി നേടി. 105 പന്തുകൾ നേരിട്ട താരം 65 റൺസെടുത്തു പുറത്തായി.
പന്തിനെ ക്യാപ്റ്റനായി വേണ്ടെന്ന തീരുമാനത്തിൽ ഡൽഹി, ടീം വിടാൻ പന്ത്; ലേലത്തിൽ സ്വന്തമാക്കാൻ ആർസിബി, ലക്നൗ, പഞ്ചാബ്
Cricket
ആദ്യ ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിലാണ് ഇന്ത്യ. യശസ്വി ജയ്സ്വാള്‍ (25 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (32 പന്തിൽ 10) എന്നിവരാണു ക്രീസിൽ. ഒന്‍പതു പന്തുകൾ നേരിട്ട രോഹിത് ശർമ റണ്ണൊന്നുമെടുക്കാതെ പുറത്തായി. പേസർ ടിം സൗത്തിയെറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു.
English Summary:
Rohit Sharma Pays The Price Of Ignoring Virat Kohli’s Suggestion