
റാവൽപിണ്ടി∙ പാക്കിസ്ഥാനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 267 റൺസിനു പുറത്ത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ആദ്യ ദിനം തന്നെ ഓൾഔട്ടാകുകയായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചിൽ പാക്ക് ബോളർ സാജിദ് ഖാൻ ആറു വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ടിന്റെ വിക്കറ്റുകളെല്ലാം വീഴ്ത്തിയത് പാക്ക് സ്പിന്നർമാരാണ്.
പന്തിനെ ക്യാപ്റ്റനായി വേണ്ടെന്ന തീരുമാനത്തിൽ ഡൽഹി, ടീം വിടാൻ പന്ത്; ലേലത്തിൽ സ്വന്തമാക്കാൻ ആർസിബി, ലക്നൗ, പഞ്ചാബ്
Cricket
മറുപടി ബാറ്റിങ്ങിൽ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 23 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 73 റൺസെന്ന നിലയിലാണ് പാക്കിസ്ഥാൻ. അബ്ദുല്ല ഷഫീഖ് (27 പന്തിൽ 14), സയിം അയൂബ് (36 പന്തിൽ 19), കമ്രാൻ ഗുലാം (ഒന്‍പതു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ പാക്ക് ബാറ്റർമാര്‍.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിനായി ജേമി സ്മിത്ത്, ബെൻ ഡക്കറ്റ് എന്നിവർ അർധ സെഞ്ചറി നേടി. 119 പന്തുകൾ നേരിട്ട സ്മിത്ത് 89 റൺസെടുത്തു. ആറു സിക്സുകളും അഞ്ച് ഫോറുകളുമാണ് ജേമി സ്മിത്ത് റാവൽപിണ്ടിയിൽ അടിച്ചുകൂട്ടിയത്. 84 പന്തുകൾ നേരിട്ട ഡക്കറ്റ് 52 റൺസെടുത്തു പുറത്തായി.
ഒലി പോപ് (മൂന്ന്), ജോ റൂട്ട് (അഞ്ച്), ഹാരി ബ്രൂക്ക് (അഞ്ച്), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (22 പന്തിൽ 12) എന്നിവർക്ക് ആദ്യ ഇന്നിങ്സിൽ തിളങ്ങാനായില്ല. പാക്കിസ്ഥാനു വേണ്ടി സ്പിന്നർമാരായ നോമൻ അലി മൂന്നും സാഹിദ് മദ്മൂദ് ഒരു വിക്കറ്റും വീഴ്ത്തി.
English Summary:
Pakistan vs England, 3rd Test, Day 1 – Live Cricket Score
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]