
‘അവരുടെ ഹോം ഗ്രൗണ്ട് ആയിക്കോട്ടെ; പക്ഷേ, ഞങ്ങൾക്കിതു ഡ്രീം ഗ്രൗണ്ടാണ്. ഞങ്ങൾ ഇവിടെ ഇതുവരെ തോറ്റിട്ടില്ല..’ വിദർഭയുമായി രഞ്ജി ക്രിക്കറ്റ് ഫൈനൽ കളിക്കാൻ നാഗ്പുരിൽ കേരള ടീം വിമാനമിറങ്ങിയത് ആത്മവിശ്വാസത്തിന്റെ റൺവേയിലേക്കാണ്. വിദർഭയുടെ ഹോം ഗ്രൗണ്ടായ ജാംതയിലെ സ്റ്റേഡിയത്തിൽ 2003നു ശേഷം നാലുവട്ടമാണു കേരളം കളിച്ചത്.
രണ്ടു കളിയിൽ കേരളം ജയിച്ചപ്പോൾ ഒരു കളി സമനിലയായി. നാലാം മത്സരത്തിൽ ഇന്നിങ്സ് ലീഡ് എന്ന ആശ്വാസം വിദർഭ നേടിയെങ്കിലും കേരളത്തെ തോൽപിക്കാനായില്ല. ഡ്രീം ഗ്രൗണ്ട് ഇത്തവണയും തുണയ്ക്കുമെന്ന പ്രതീക്ഷയോടെ കേരള ടീം ഇന്നും നാളെയും പരിശീലനത്തിനിറങ്ങും. ഫൈനൽ പോരാട്ടം 26 മുതൽ മാർച്ച് 2 വരെ.
∙ ആശങ്കയില്ല, ആശ മാത്രം
അഹമ്മദാബാദിലെ സെമിയിൽ ഗുജറാത്തിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തകർത്തുവിട്ട് ചരിത്രത്തിലാദ്യമായി ഫൈനൽ ബർത്ത് നേടിയാണു നാഗ്പുരിലേക്കു കേരളത്തിന്റെ വരവ്. 5 ദിവസത്തെ ഇടവേളയിൽ ക്വാർട്ടറിൽ കശ്മീരിനോടും സെമിയിൽ ഗുജറാത്തിനോടും നടത്തേണ്ടിവന്ന കടുത്ത പോരാട്ടം ടീമിനെ നന്നായി ക്ഷീണിപ്പിച്ചിരുന്നു. അതിനാൽ കഴിഞ്ഞ 2 ദിവസം ടീമിനു പൂർണ വിശ്രമത്തിന്റേതായി.
ഇന്നലെ മുംബൈ വഴി നാഗ്പുരിലേക്കുള്ള വിമാനയാത്രയിലും ഫൈനൽ മത്സരത്തെക്കുറിച്ചുള്ള ആലോചനകളിലേക്കു ശ്രദ്ധയൊതുക്കി. ഇന്ത്യാ – പാക് ക്രിക്കറ്റ് മത്സരം ടിവിയിൽ നടക്കുമ്പോഴും കാണാൻ നിന്നില്ല. മറ്റൊന്നിലേക്കും മനസ്സു വ്യതിചലിക്കാത്തവിധം ഏകാഗ്രത. കോച്ച് അമയ് ഖുറേസിയയുടെ 3 വിജയമന്ത്രങ്ങളിലാണു കേരളത്തിന്റെ പ്രതീക്ഷ; കഠിനാധ്വാനം, ടീം സ്പിരിറ്റ്, ഏകാഗ്രത. ബാക്കിയെല്ലാം തനിയെ വന്നോളുമെന്നതാണു ഖുറേസിയയുടെ രീതി.
∙ കരുത്തരെങ്കിലും പേടിയില്ല
രഞ്ജിയിൽ ഈ സീസണിലെ ഏറ്റവും കരുത്തരായ ടീമാണു വിദർഭ. പരാജയമറിയാതെ, ആധികാരിക ജയങ്ങൾ മാത്രം അക്കൗണ്ടിലുള്ള ടീം. ഗ്രൂപ്പ് ഘട്ടത്തിൽ 7 കളികളിൽ ആറിലും വിജയിച്ചു, സമനില ഒന്നിൽ മാത്രം. 5 ഗ്രൂപ്പുകളിൽ ഏറ്റവുമധികം പോയിന്റ് നേടിയ ടീമായാണ് (40) സെമിയിലെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് വിദർഭ ഫൈനലിലെത്തുന്നത്.
കഴിഞ്ഞ വർഷം ഫൈനലിൽ തോൽപിച്ച മുംബൈയെ ഇത്തവണ സെമിയിൽ കീഴടക്കി. 14 ഇന്നിങ്സുകളിൽ 642 റൺസുമായി റൺവേട്ടക്കാരുടെ പട്ടികയിൽ 12–ാം സ്ഥാനത്തുള്ള മലയാളിതാരം കരുൺ നായർ ഉജ്വല ഫോമിൽ തുടരുന്നതു വിദർഭയ്ക്കു പ്രതീക്ഷയാണ്. 4 തവണ രഞ്ജി ഫൈനലിൽ എത്തിയ വിദർഭ 2 തവണ കിരീടം നേടിയിട്ടുണ്ട്. 2019ൽ ഇതേ ഗ്രൗണ്ടിലാണവർ കപ്പുയർത്തിയത്.
വിദർഭയുടെ കരുത്തു തിരിച്ചറിയുന്നുണ്ടെങ്കിലും കേരളം പേടിക്കുന്നില്ല. 607 റൺസുമായി സൽമാൻ നിസാർ, 601 റൺസുമായി അസ്ഹറുദീൻ, 429 റൺസുമായി രോഹൻ കുന്നുമ്മൽ തുടങ്ങിയവർ ബാറ്റിങ്ങിലും 38 വിക്കറ്റുമായി ജലജ് സക്സേന, 30 വിക്കറ്റുമായി ആദിത്യ സർവതെ, 23 വിക്കറ്റുമായി എം.ഡി.നിതീഷ് തുടങ്ങിയവർ ബോളിങ്ങിലും തുടരുന്ന മികവു കേരളത്തിനു കരുത്താണ്.
∙ പിന്നണിയിലും കരുത്തർ
മൈതാനത്തു കേരള ടീം വിജയങ്ങൾ തുടരുമ്പോൾ മൈതാനത്തിനു പുറത്തിരുന്നു കളി മെനയാൻ പരിശീലകൻ അമയ് ഖുറേസിയയ്ക്കൊപ്പം മിടുക്കരുടെ ഒരു സംഘം കൂട്ടിനുണ്ട്.
മാനേജർ നാസർ മച്ചാൻ, ട്രെയിനർ വൈശാഖ് കൃഷ്ണ, ഫീൽഡിങ് കോച്ച് റജീഷ് രത്നാകർ, ബോളിങ് കോച്ചും സിലക്ഷൻ കമ്മിറ്റി ചെയർമാനുമായ പ്രശാന്ത് പത്മനാഭൻ, ഫിസിയോ ഡോ.ആർ.എസ്.ഉണ്ണിക്കൃഷ്ണൻ, എൻ.ജോസ്, ഗിരീഷ് തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണു ടീമിനെ ഒരുക്കുന്നത്.
∙ ഹെൽമറ്റ് കൂടെയുണ്ട്
ഗുജറാത്തിനെ തോൽപിക്കാൻ ‘എക്സ് ഫാക്ടറായി’ പ്രവർത്തിച്ച സൽമാൻ നിസാറിന്റെ ഹെൽമറ്റും ടീമിനൊപ്പമുണ്ട്. ഫൈനലിലും സൽമാൻ ഇതേ ഹെൽമറ്റാണ് ധരിക്കുക.
English Summary:
Ranji Trophy Final: Kerala confident ahead of Ranji Trophy final showdown against Vidarbha
TAGS
Sports
Malayalam News
Ranji Trophy
Kerala Cricket Team
Cricket
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]