
ദുബായ് ∙ ഇന്ത്യ ജയിക്കുമോ എന്ന ആശങ്ക ഇന്നലെ ആരാധകർക്കുണ്ടായിരുന്നില്ല, മറിച്ച് വിരാട് കോലി സെഞ്ചറി തികയ്ക്കുമോ എന്ന ആകാംക്ഷയായിരുന്നു സജീവം. പാക്ക് ഓൾറൗണ്ടർ ഖുഷ്ദിൽ ഷാ, 43–ാം ഓവറിലെ മൂന്നാം പന്ത് എറിയാനെത്തുമ്പോൾ ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടത് 2 റൺസ് മാത്രം. വിരാട് കോലിക്കു സെഞ്ചറി തികയ്ക്കാൻ വേണ്ടതു 4 റൺസ്. ക്രീസ് വിട്ടിറങ്ങിയുള്ള കോലിയുടെ ഷോട്ടിൽ പന്ത് ലോങ് ഓഫിലെ ബൗണ്ടറി ലൈൻ കടന്നപ്പോൾ ഇന്ത്യക്കാരുടെ 2 മോഹങ്ങൾ സഫലം. 51–ാം ഏകദിന സെഞ്ചറിയുമായി കോലി (111 പന്തിൽ 100*) നിറഞ്ഞാടിയപ്പോൾ ഐസിസി ടൂർണമെന്റിൽ അയൽവൈരികൾക്കെതിരെ ഇന്ത്യയ്ക്കു വീണ്ടുമൊരു അവിസ്മരണീയ ജയം. ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനെ 241 റൺസിൽ എറിഞ്ഞൊതുക്കിയ ഇന്ത്യ 45 പന്തുകളും 6 വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. 2017 ടൂർണമെന്റിലെ ഫൈനലിലേറ്റ തോൽവിക്ക് ഇന്ത്യയുടെ മറുപടി. സ്കോർ: പാക്കിസ്ഥാൻ– 49.4 ഓവറിൽ 241 ഓൾഔട്ട്. ഇന്ത്യ– 42.3 ഓവറിൽ 4ന് 244. കോലിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ ഇന്ത്യ സെമി ഏറക്കുറെ ഉറപ്പാക്കി.
പാക്കിസ്ഥാൻ ബോളർമാരെ കാണുമ്പോൾ വീര്യം കൂടാറുള്ള വിരാട് കോലി വീണ്ടുമൊരിക്കൽക്കൂടി ഇന്ത്യയുടെ വിജയക്കുതിപ്പിന്റെ ബാറ്റൺ പിടിച്ചപ്പോൾ അതിലേക്കുള്ള വഴിയൊരുക്കിയത് ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ (52 പന്തിൽ 46) സ്ട്രോക്ക് പ്ലേയാണ്. ശ്രേയസ് അയ്യരുടെ ഉജ്വല പിന്തുണ (67 പന്തിൽ 56) കൂടിയായപ്പോൾ ഇന്ത്യൻ വിജയം അനായാസമായി. ഏകദിനത്തിൽ 14,000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റർ, കൂടുതൽ ക്യാച്ചുകൾ നേടുന്ന ഇന്ത്യൻ ഫീൽഡർ (158) എന്നീ റെക്കോർഡുകളും ഇന്നലെ കോലിയുടെ പേരിലായി. നേരത്തേ, 3 വിക്കറ്റ് നേടിയ സ്പിന്നർ കുൽദീപ് യാദവും 2 നിർണായക വിക്കറ്റുകൾ വീഴ്ത്തിയ ഹാർദിക് പാണ്ഡ്യയും ചേർന്നാണ് പാക്കിസ്ഥാനെ പിടിച്ചു കെട്ടിയത്.
അടിച്ചുകയറി ഇന്ത്യ
താരതമ്യേന ചെറിയ ടോട്ടൽ പ്രതിരോധിക്കാനിറങ്ങുമ്പോൾ പാക്കിസ്ഥാന്റെ പ്രതീക്ഷകൾ ഷഹീൻ അഫ്രീദിയുടെയും നസീം ഷായുടെയും അതിവേഗ പന്തുകളിലായിരുന്നു. ഷഹീനെതിരെ ആദ്യ ഓവറിൽ 2 റൺസ് മാത്രം നേടിയ രോഹിത് രണ്ടാം ഓവറിൽ നസീം ഷായ്ക്കെതിരെ ഒരു ഫോറും സിക്സും നേടി ആക്രമണ ബാറ്റിങ്ങിന്റെ കെട്ടുപൊട്ടിച്ചു. അഞ്ചാം ഓവറിൽ ഷഹീന്റെ പന്തിൽ രോഹിത് പുറത്തായപ്പോഴായിരുന്നു (15 പന്തിൽ 20) കോലിയുടെ വരവ്. 7 ഫോറുമായി പാക്ക് പേസർമാരുടെ ആത്മവിശ്വാസം അടിച്ചുതകർത്ത ശുഭ്മൻ ഗിൽ (52 പന്തിൽ 46) ടീം സ്കോർ 100ൽ എത്തിച്ചതിനു പിന്നാലെ പുറത്തായി. മധ്യ ഓവറുകളിൽ ആശങ്ക പടർത്തിയ പാക്ക് സ്പിന്നർ അബ്രാർ അഹ്മദിനെ കരുതലോടെ നേരിട്ടാണ് വിരാട് കോലി–ശ്രേയസ് അയ്യർ കൂട്ടുകെട്ട് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. 30 പന്തുകളിൽ 14 റൺസുമായി തുടക്കത്തിൽ പതുങ്ങിനിന്ന അയ്യരും ആഞ്ഞടിച്ചു തുടങ്ങിയതോടെ വിജയ മാർജിൻ കുറഞ്ഞു. 128 പന്തിൽ 114 റൺസാണ് 3–ാം വിക്കറ്റിൽ ഇവർ നേടിയത്.
സ്ട്രൈക്ക് ബോളിങ് !
തുടർച്ചയായ പന്ത്രണ്ടാം ഏകദിന മത്സരത്തിലും ടോസ് നഷ്ടമായതിന്റെ നിരാശയിൽനിന്നായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ തുടക്കം. മുഹമ്മദ് ഷമി ആദ്യ ഓവറിൽ 5 വൈഡ് വഴങ്ങിയതും ആശങ്കപ്പെടുത്തി. ഒൻപതാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ പാക്ക് ഓപ്പണർ ബാബർ അസം (23) പുറത്തായതോടെ കളി തിരിഞ്ഞു. തൊട്ടടുത്ത ഓവറിൽ അക്ഷർ പട്ടേൽ ഇമാമുൽ ഹഖിനെ റണ്ണൗട്ടാക്കി.എന്നാൽ, സൗദ് ഷക്കീലും (76 പന്തിൽ 62) ക്യാപ്റ്റൻ മുഹമ്മദ് റിസ്വാനും (77 പന്തിൽ 46) ചേർന്നുള്ള 104 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് പാക്കിസ്ഥാനു തുണയായി. 33 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 150 എന്ന നിലയിൽനിന്ന് സ്കോറുയർത്താൻ ശ്രമിച്ച പാക്കിസ്ഥാന് ഇന്ത്യൻ ബോളിങ് നിര പൂട്ടിട്ടു. 34–ാം ഓവറിൽ റിസ്വാനെ അക്ഷറും തൊട്ടടുത്ത ഓവറിൽ സൗദ് ഷക്കീലിനെ ഹാർദിക്കും പുറത്താക്കിയതോടെ പാക്ക് മോഹങ്ങൾ പൊലിഞ്ഞു.
ഏകദിന ക്രിക്കറ്റിൽ 14000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമായി വിരാട് കോലി. പാക്കിസ്ഥാനെതിരായ മത്സരത്തിൽ 15 റൺസ് നേടിയപ്പോഴാണ് കോലി ഈ റെക്കോർഡിലെത്തിയത്. സച്ചിൻ തെൻഡുൽക്കർ (18426), ശ്രീലങ്കയുടെ കുമാർ സംഗക്കാര (14234) എന്നിവരാണ് മുന്നിൽ. ഏറ്റവും കുറവ് ഇന്നിങ്സുകളിൽ (287) ഈ നേട്ടം കൈവരിക്കുന്ന താരമെന്ന റെക്കോർഡും കോലി സ്വന്തമാക്കി. രാജ്യാന്തര ക്രിക്കറ്റിൽ വിരാട് കോലിയുടെ 82–ാം സെഞ്ചറി. മുന്നിൽ സച്ചിൻ തെൻഡുൽക്കർ (100) മാത്രം.
English Summary:
Pakistan vs India, Champions Trophy 2025, Group A Match – Analysis
TAGS
Indian Cricket Team
Pakistan Cricket Team
Champions Trophy Cricket 2025
Sports
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]