മുംബൈ∙ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലേക്ക് വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ പരിഗണിച്ചത് എന്തുകൊണ്ടാണെന്നു വിശദീകരിച്ച് മുൻ ഇന്ത്യൻ താരം ദിനേഷ് കാർത്തിക്ക്. ഇടം കൈ ബാറ്ററാണെന്നത് സിലക്ഷനിൽ ഋഷഭ് പന്തിനു നേട്ടമായിരിക്കാമെന്ന് ദിനേഷ് കാർത്തിക്ക് പ്രതികരിച്ചു. കെ.എൽ. രാഹുലും ഋഷഭ് പന്തുമാണ് ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർമാർ. മലയാളി താരം സഞ്ജു സാംസണ് മികച്ച ഫോമിൽ നിൽക്കവെയാണ് ടീമിൽനിന്നും ഒഴിവാക്കപ്പെട്ടത്.
‘കളിപ്പിക്കില്ലെന്ന് ഗംഭീറിന്റെ ഭീഷണി, പിആർ സംഘമുണ്ടെങ്കിൽ ഞാന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വരെയാകും’
Cricket
സഞ്ജുവിനായി പരിശീലകൻ ഗൗതം ഗംഭീർ വാദിച്ചിരുന്നെങ്കിലും, ക്യാപ്റ്റൻ രോഹിത് ശർമ ഇടപെട്ടാണ് ഋഷഭ് പന്തിനെ കൊണ്ടുവന്നതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഒടുവിൽ കളിച്ച ഏകദിന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സഞ്ജു സെഞ്ചറി നേടിയിരുന്നു. ട്വന്റി20യിൽ അവസാനം കളിച്ച ആറു മത്സരങ്ങളിൽ മൂന്ന് സെഞ്ചറികളാണു താരം അടിച്ചുകൂട്ടിയത്. തകർത്തുകളിക്കുന്ന താരത്തെ മാറ്റിനിർത്തിയതിൽ ബിസിസിഐയും പഴികേട്ടിരുന്നു.
ബൗണ്ടറി മേളത്തിനു പിന്നാലെ വിക്കറ്റ് കളഞ്ഞ് രോഹിത്, സൂപ്പർ താരങ്ങൾ അതിവേഗം പുറത്ത്; രഞ്ജിയിലും രക്ഷയില്ല– വിഡിയോ
Cricket
‘‘സഞ്ജു സാംസണെയും ഋഷഭ് പന്തിനെയും വിക്കറ്റ് കീപ്പർമാരായി മാത്രമല്ല, വേണമെങ്കിൽ സ്പെഷലിസ്റ്റ് ബാറ്റർമാരായി മാത്രവും ടീമിൽ നിർത്താമായിരുന്നു. ഋഷഭ് പന്ത് ഇടം കൈ ബാറ്ററാണെന്നതു മാത്രമാണ് സിലക്ഷനിൽ അദ്ദേഹത്തിനു നേട്ടമായിട്ടുണ്ടാകുക. അങ്ങനെയൊരു ബാറ്ററുടെ സാന്നിധ്യം പ്ലേയിങ് ഇലവനു തീർച്ചയായും ഗുണമാകും. അതാകും സിലക്ടർമാർ പരിഗണിച്ചിട്ടുണ്ടാകുക.’’
‘‘സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാത്തതും ഒരുപക്ഷേ സിലക്ഷനെ സ്വാധീനിച്ചിട്ടുണ്ടാകും. സഞ്ജു ഐസിസി ടൂർണമെന്റിനുള്ള ടീമിന് തൊട്ടടുത്ത് എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം അതു നഷ്ടമായി.’’– ദിനേഷ് കാർത്തിക്ക് ഒരു സ്പോർട്സ് മാധ്യമത്തോടു വ്യക്തമാക്കി.
English Summary:
Dinesh Karthik explains Rishabh Pant’s selection in Champions Trophy
TAGS
Rishabh Pant
Champions Trophy Cricket 2025
Sanju Samson
Indian Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com