
മുംബൈ∙ രഞ്ജി ട്രോഫി മത്സരത്തിനിടെ പുറത്തായപ്പോൾ അംപയറോടു തര്‍ക്കിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ജമ്മു കശ്മീരിനെതിരായ മത്സരത്തിൽ മുംബൈയുടെ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുരോഗമിക്കുന്നതിനിടെയാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ജമ്മു കശ്മീർ പേസർ ഔകിബ് നബി ധറിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കനയ്യ വധാവൻ ഡൈവിങ് ക്യാച്ചെടുത്താണു ശ്രേയസിനെ പുറത്താക്കിയത്. അംപയര്‍ ഉടൻ തന്നെ ഔട്ട് അനുവദിച്ചെങ്കിലും ഗ്രൗണ്ട് വിടാൻ ശ്രേയസ് അയ്യർ തയാറായിരുന്നില്ല.
‘കളിപ്പിക്കില്ലെന്ന് ഗംഭീറിന്റെ ഭീഷണി, പിആർ സംഘമുണ്ടെങ്കിൽ ഞാന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വരെയാകും’
Cricket
അംപയർക്കു നേരെ പോയ ശ്രേയസ് ഏറെ നേരം അദ്ദേഹവുമായി തർക്കിക്കുന്നുണ്ടായിരുന്നു. ഈ സമയത്ത് നോൺ സ്ട്രൈക്കറായിരുന്ന ക്യാപ്റ്റൻ അജിൻക്യ രഹാനെയും വിഷയത്തിൽ ഇടപെട്ടു. തർക്കം കുറച്ചു സമയം നീണ്ടെങ്കിലും ശ്രേയസ് അയ്യർക്കു പ്രത്യേകിച്ച് ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല. താരം നിരാശയോടെ ഗ്രൗണ്ട് വിടേണ്ടിവന്നു.
16 പന്തുകൾ നേരിട്ട ശ്രേയസ് അയ്യർ 17 റൺസെടുത്താണു മത്സരത്തിൽ പുറത്തായത്. ആദ്യ ഇന്നിങ്സിൽ ശ്രേയസ് 11 റൺസാണു നേടിയത്. വാലറ്റത്ത് ഷാർദൂൽ ഠാക്കൂറും തനുഷ് കോട്യാനും കൈകോർത്തതോടെ 44 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 178 റൺസെന്ന നിലയിലാണ് മുംബൈ. 53 പന്തുകൾ നേരിട്ട ഷാർദൂൽ 44 റൺസും, 49 പന്തുകൾ നേരിട്ട തനുഷ് 33 റൺസും നേടി പുറത്താകാതെ നിൽക്കുന്നു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാഗും ആരതി അഹ്ലാവത്തും വേർപിരിയുന്നു?
Cricket
രണ്ടാം ഇന്നിങ്സിൽ ബാറ്റു ചെയ്യാനിറങ്ങിയ രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, ശ്രേയസ് അയ്യർ, ശിവം ദുബെ തുടങ്ങിയ ഇന്ത്യന്‍ താരങ്ങൾ വലിയ സ്കോർ കണ്ടെത്താൻ സാധിക്കാതെ മടങ്ങിയിരുന്നു. 35 പന്തുകളിൽ 28 റൺസെടുത്ത രോഹിത് യുദ്ധ്വീർ സിങ്ങിന്റെ പന്തിൽ ആബിദ് മുഷ്താഖ് ക്യാച്ചെടുത്തു പുറത്തായി. 51 പന്തുകൾ നേരിട്ട് 26 റൺസെടുത്ത മുംബൈ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെയും യുദ്ധ്വീർ സിങ് പുറത്താക്കി. ശിവം ദുബെ രണ്ടാം ഇന്നിങ്സിലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ആദ്യ ഇന്നിങ്സിൽ മുംബൈ 120 റൺസിനു പുറത്തായിരുന്നു. ജമ്മു കശ്മീര്‍ മറുപടി ബാറ്റിങ്ങിൽ 46.3 ഓവറിൽ 206 റൺസെടുത്തു പുറത്തായി.
Chhapri Shreyas Iyer failed to capitalise on a reprieve when the umpire didn’t give him out despite a clear edge & could make only 17
pic.twitter.com/G6R6x6PcdF
— Sameer (@BesuraTaansane) January 24, 2025
English Summary:
Shreyas Iyer Argues With Umpires Over Controversial Dismissal
TAGS
Indian Cricket Team
Ranji Trophy
Shreyas Iyer
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com