
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ വിജയ് ഹസാരെ ട്രോഫി കളിക്കാത്തതു പരുക്കു കാരണമെന്നു റിപ്പോർട്ട്. വിജയ് ഹസാരെ ട്രോഫിയിൽ സൽമാൻ നിസാറാണു കേരള ടീമിനെ നയിക്കുന്നത്.
സഞ്ജുവിനു പുറമേ സീനിയർ താരം സച്ചിൻ ബേബിയും കെസിഎ പ്രഖ്യാപിച്ച ടീമിൽ ഇല്ലായിരുന്നു. സഞ്ജു എന്തു കൊണ്ട് കളിക്കുന്നില്ലെന്ന് ആരാധകർ അന്വേഷിക്കുന്നതിനിടെയാണ് താരത്തിനു പരുക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പുറത്തു നിർത്തിയവർക്കു മറുപടി, ഗോവ ടീമിലെ തിരിച്ചുവരവിൽ തകർത്തെറിഞ്ഞ് അർജുൻ തെൻഡുൽക്കർ Cricket ക്രിസ്മസ് അവധിക്കു ശേഷം സഞ്ജു കേരള ടീമിനൊപ്പം ചേരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഭാര്യ ചാരുലതയ്ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സഞ്ജുവിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഇതിൽ സഞ്ജുവിന്റെ ഇടതു കാൽമുട്ടിൽ കെട്ടുള്ളതായി കാണാം. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന ഒരു വിഡിയോയിലും സഞ്ജുവിന്റെ കാലിൽ പരുക്കുള്ളതായി വ്യക്തമാണ്.
Hey @shubhankrmishra You can clearly see in recent photos and video Sanju Samson is injured. You can clearly see that his left leg is injured and in this post also you can see the band on left leg.#SanjuSamson #kca#CrickrtTwitterpic.twitter.com/mkCM5fZFz7 pic.twitter.com/LxfEiecn0x — Rohan jain (@ROHAN87759) December 22, 2024 അതേസമയം ചെറിയ പരുക്കു മാത്രമാണു താരത്തിനുള്ളതെന്നാണു വിവരം.
മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയാണ് സഞ്ജുവിനു പരുക്കുള്ളതായി ആദ്യം പ്രതികരിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ കളിച്ചില്ലെങ്കിൽ ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ ഇടം നേടുള്ള സഞ്ജുവിന്റെ അവസരം ഇല്ലാതാകുമെന്ന് ആകാശ് ചോപ്ര യുട്യൂബ് വിഡിയോയിൽ പ്രതികരിച്ചിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജുവിനു കീഴിലാണു കേരളം കളിക്കാനിറങ്ങിയത്. English Summary:
Sanju Samson injured, will miss Vijay Hazare Trophy Matches
TAGS
Sanju Samson
Board of Cricket Control in India (BCCI)
Indian Cricket Team
Kerala Cricket Team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]