
കഠ്മണ്ഡു∙ സാഫ് വനിതാ ഫുട്ബോളിൽ ഇന്ത്യയും നിലവിലെ ജേതാക്കളായ ബംഗ്ലദേശും ഇന്നു നേർക്കുനേർ. വൈകിട്ട് 5.15നാണു കിക്കോഫ്. ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. ഒരു പോയിന്റുമായി ബംഗ്ലദേശ് നിലവിൽ രണ്ടാം സ്ഥാനത്താണ്.
സമനിലയെങ്കിലും നേടി സെമി സാധ്യത നിലനിർത്തുകയാണു ബംഗ്ലദേശിന്റെ വെല്ലുവിളി. 2022ൽ നടന്ന സാഫ് ഫുട്ബോൾ ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനോടു (3–0) തോറ്റിരുന്നു.
English Summary:
SAFF Women’s football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]