
പുണെ∙ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് ‘വഴിതടഞ്ഞ’ യുവതി, വിരാട് കോലിയുടെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തോട് അന്വേഷണം പറയാമോ എന്നും ആരായുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. കഴിഞ്ഞ ദിവസം പരിശീലനത്തിനു ശേഷം ഗ്രൗണ്ടിൽനിന്ന് മടങ്ങുമ്പോഴാണ്, ‘രോഹിത് ഭായ്’ എന്ന വിളിയോടെ യുവതി ഓട്ടോഗ്രാഫിനായി രോഹിത്തിനെ തടഞ്ഞുനിർത്തിയത്. തുടർന്നാണ്, കോലിയോടുള്ള തന്റെ ആരാധന വെളിപ്പെടുത്തി അന്വേഷണം പറയാമോ എന്ന് ആരാഞ്ഞത്.
പുണെയിൽ നാളെ ആരംഭിക്കുന്ന ഇന്ത്യ – ന്യൂസീലൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി പരിശീലനം കഴിഞ്ഞ് ഗ്രൗണ്ടിൽനിന്ന് മടങ്ങുകയായിരുന്നു രോഹിത്. ഇതിനിടെയാണ് യുവതി അദ്ദേഹത്തോട് ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. രോഹിത് അടുത്തെത്തി ഓട്ടോഗ്രാഫ് നൽകുമ്പോൾ, കോലിയോടുള്ള ആരാധന യുവതി വെളിപ്പെടുത്തി. കോലിയോട് അന്വേഷണം അറിയിക്കാമെന്നു പറഞ്ഞാണ് രോഹിത് മടങ്ങിയത്.
രോഹിത്തും യുവതിയും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:
യുവതി: രോഹിത് ഭായ്, ഒരു ഓട്ടോഗ്രാഫ് തരാമോ?
രോഹിത്: ഒന്നു വെയ്റ്റ് ചെയ്യൂ. ഞാനിതാ വരുന്നു.
Rohit Sharma’s conversation with a fangirl today.😄💙#RohithSharma #ViratKohli #INDvNZ pic.twitter.com/afMBdrGZpV
— virat_kohli_18_club (@KohliSensation) October 22, 2024
യുവതി: താങ്ക് യു സോ മച്ച്. വിരാട് കോലിയുടെ ഒരു കടുത്ത ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് അദ്ദേഹത്തെ അറിയിക്കാമോ?
രോഹിത്: ഞാൻ വിരാടിനോടു പറയാം.
എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉടൻതന്നെ വൈറലായി. ഒട്ടേറെപ്പേരാണ്, രോഹിത്തിനെ തടഞ്ഞുനിർത്തി വിരാട് കോലിയോട് അന്വേഷണം പറയാൻ ആവശ്യപ്പെടുന്ന യുവതിയുടെ ദൃശ്യങ്ങൾ പങ്കുവച്ചത്.
English Summary:
Rohit Sharma melts after woman wanting his autograph says, ‘Tell Virat Kohli I’m his biggest fan’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]