
അൽ ഐൻ (യുഎഇ) ∙ പരുക്കുമൂലം കളത്തിനു പുറത്തായിരുന്ന ബ്രസീൽ സൂപ്പർ താരം നെയ്മാർ ഒരു വർഷത്തിനു ശേഷം കളത്തിൽ. എഎഫ്സി ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ യുഎഇ ക്ലബ് അൽ ഐനിനെ 5–4ന് തോൽപിച്ച കളിയിലാണ് സൗദി ക്ലബ് അൽ ഹിലാലിനുവേണ്ടി നെയ്മാർ കളത്തിലിറങ്ങിയത്. കളി അവസാനിക്കാൻ 13 മിനിറ്റുള്ളപ്പോഴാണ് നെയ്മാർ കളത്തിലിറങ്ങിയത്.
‘‘നെയ്മാർ ഒരു ഫുട്ബോൾ താരം മാത്രമല്ല, മറിച്ച് ഫുട്ബോളിലെ സന്തോഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരെ ആഹ്ലാദത്തിമിർപ്പിലാഴ്ത്തും’’– നെയ്മാറിന്റെ മുൻ ക്ലബ്ബായ ബ്രസീലിലെ സാന്റോസ് എഫ്സി സമൂഹമാധ്യമത്തിൽ കുറിച്ചു.
English Summary:
Al-Hilal won against Al-Ain in AFC Champions League
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]