
ഭുവനേശ്വർ ∙ ഐഎസ്എൽ ഫുട്ബോളിൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിനെ തുടർച്ചയായ 6–ാം തോൽവിയിലേക്കു തള്ളിയിട്ട് ഒഡീഷ എഫ്സി. കലിംഗ സ്റ്റേഡിയത്തിൽ 2–1നാണ് ഒഡീഷയുടെ ജയം. റോയ് കൃഷ്ണ (22–ാം മിനിറ്റ്), മുർതാദ ഫാൾ (69) എന്നിവരാണ് ഒഡീഷയ്ക്കായി ഗോളുകൾ നേടിയത്.
മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്രി ഡയമന്റകോസ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസഗോൾ നേടി. ജയത്തോടെ, 7 പോയിന്റുമായി ഒഡീഷ 7–ാം സ്ഥാനത്തേക്കുയർന്നു. 6 കളിയും തോറ്റ ഈസ്റ്റ് ബംഗാൾ 13–ാം സ്ഥാനത്തു തന്നെ.
English Summary:
6th consecutive defeat to Kolkata East Bengal in ISL football
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]