
മോണ്ടെവിഡിയോ ∙ 2010 ഫുട്ബോൾ ലോകകപ്പിലെ മികച്ച താരമായിരുന്ന യുറഗ്വായ് സ്ട്രൈക്കർ ഡിയേഗോ ഫോർലാൻ പ്രഫഷനൽ ടെന്നിസിലേക്ക്. നവംബറിൽ നടക്കുന്ന യുറഗ്വായ് ഓപ്പണിൽ ഡബിൾസിലാണ് നാൽപത്തിയഞ്ചുകാരൻ ഫോർലാൻ മത്സരിക്കുക.
ലോക റാങ്കിങ്ങിൽ 101–ാം റാങ്കുകാരനായ അർജന്റീനയുടെ ഫെഡെറിക്കോ കോറിയയാണ് ഫോർലാന്റെ പങ്കാളി. ഇന്ത്യൻ സൂപ്പർ ലീഗിൽ ഉൾപ്പെടെ കളിച്ച ശേഷം വിരമിച്ച ഫോർലാൻ പിന്നീടാണ് ടെന്നിസിലേക്കു തിരിഞ്ഞത്.
English Summary:
Diego Forlan Swaps Football Boots for Tennis Racquet at Uruguay Open
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]