
മുംബൈ∙ ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം വീണ്ടെടുക്കാൻ ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റൻ രോഹിത് ശർമ, ജമ്മു കശ്മീരിനെതിരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. മുംബൈയുടെ ഓപ്പണറായി ഇറങ്ങിയ രോഹിത് മൂന്ന് റൺസ് മാത്രമെടുത്തു പുറത്തായത് 31 വയസ്സുകാരനായ ജമ്മു കശ്മീർ പേസർ ഉമര്‍ നസീർ മിറിന്റെ പന്തിലായിരുന്നു. ഇന്ത്യൻ താരങ്ങളായ അജിൻക്യ രഹാനെ, ശിവം ദുബെ എന്നിവരും ആദ്യ ദിനം കശ്മീർ പേസറുടെ പന്തുകളിലാണു പുറത്തായി മടങ്ങിയത്.
ശ്രീലങ്കയെയും വീഴ്ത്തി ഇന്ത്യൻ വനിതാ ടീം; മൂന്നാം ജയത്തോടെ അണ്ടർ 19 ട്വന്റി20 ലോകകപ്പിന്റെ സൂപ്പർ സിക്സിൽ
Cricket
മിറിന്റെ ഷോർട്ട് പിച്ച് ബോളിലാണ് രോഹിത് പുറത്തായതെങ്കിൽ, 12 റൺസെടുത്ത മുംബൈ ക്യാപ്റ്റൻ രഹാനെ ക്ലീൻ ബോൾഡാകുകയായിരുന്നു. മിറിന്റെ ബോളിൽ കനയ്യ വധാൻ ക്യാച്ചെടുത്ത് ശിവം ദുബെയും റണ്ണൊന്നുമെടുക്കാതെ മടങ്ങി. രോഹിത് ശർമ വർഷങ്ങൾക്കു ശേഷം രഞ്ജി ട്രോഫി കളിക്കുന്നു എന്ന പ്രത്യേകതയുള്ളതിനാൽ താരത്തിന്റെ ബാറ്റിങ് കാണാൻ നൂറു കണക്കിന് ആരാധകർ സ്റ്റേഡിയത്തിലെത്തിയിരുന്നു. തുടക്കത്തിൽ തന്നെ രോഹിത് പുറത്തായതോടെ ആരാധകർ നിരാശയോടെ മടങ്ങി.
‘ഇന്ത്യൻ താര’ങ്ങൾക്ക് രഞ്ജിയിലും രക്ഷയില്ല; ബാറ്റിങ് ‘പഠിക്കാനെത്തി’ നിരാശപ്പെടുത്തി രോഹിത് (3), ജയ്സ്വാൾ (4), ഗിൽ (4), പന്ത് (1)– വിഡിയോ
Cricket
ആദ്യ ഇന്നിങ്സിൽ 33.2 ഓവറുകള്‍ ബാറ്റു ചെയ്ത മുംബൈ 120 റൺസെടുത്താണ് ഓൾഔട്ടായത്. 11 ഓവറുകൾ പന്തെറിഞ്ഞ മിർ 41 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. കശ്മീരിലെ പുൽവാമ സ്വദേശിയായ മിർ 2018– 19 ദേവ്ധര്‍ ട്രോഫിയിൽ ഇന്ത്യ സി ടീമിൽ കളിച്ചിട്ടുണ്ട്. 2013ൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരം കളിച്ച താരം, 57 മത്സരങ്ങളിൽനിന്ന് 138 വിക്കറ്റുകൾ വീഴ്ത്തി. ട്വന്റി20യിൽ 32 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Umar nazir to Rahane…#RanjiTrophy #rahane #umarnazir pic.twitter.com/KXDvmytf44
— Zahid Mushtaq (@ZM98S) January 23, 2025
Selfless Rohit Sharma getting out early to let youngsters spend time in the middle ❤️pic.twitter.com/o1CXQnqEiD
— Dinda Academy (@academy_dinda) January 23, 2025
English Summary:
Who Is Umar Nazir Mir: 6-Foot-4 Tall Jammu And Kashmir Fast Bowler Who Dismissed Rohit Sharma
TAGS
Rohit Sharma
Ajinkya Rahane
Indian Cricket Team
Ranji Trophy
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com