ക്വാലലംപുർ∙ അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ശ്രീലങ്കയ്ക്കു മുന്നിൽ 119 റൺസ് വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് 118 റൺസെടുത്തത്. 44 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത ഓപ്പണർ ഗോംഗാഡി തൃഷയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
തൃഷയ്ക്കു പുറമേ ഇന്ത്യൻ നിരയിൽ രണ്ടക്കത്തിലെത്തിയത് മൂന്നു പേർ മാത്രം. ക്യാപ്റ്റൻ നികി പ്രസാദ് (14 പന്തിൽ 11), മിഥില വിനോദ് (10 പന്തിൽ 16), മലയാളി താരം വി.ജെ. ജോഷിത (ഒൻപതു പന്തിൽ 14) എന്നിവരാണ് രണ്ടക്കത്തിലെത്തിയത്.
ഓപ്പണർ കമാലിനി (ഒൻപതു പന്തിൽ അഞ്ച്), സനിക ചാൽകെ (0), ഭാവിക അഹിരെ (13 പന്തിൽ ഏഴ്), ആയുഷി ശുക്ല (10 പന്തിൽ അഞ്ച്), പരുണിക സിസോദിയ (രണ്ടു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ശബ്നം ഷക്കീൽ (നാലു പന്തിൽ രണ്ട്), വൈഷ്ണവി ശർമ (ഒന്ന്) എന്നിവർ പുറത്തകാതെ നിന്നു.
ശ്രീലങ്കയ്ക്കായി പ്രമുദി മേത്സാര, ലിമാൻസ തിലകരത്നെ, അസേനി തലഗുനെ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. രശ്മിക സെവ്വാൻഡി, ചമോദി പ്രബോധ, ക്യാപ്റ്റൻ മാനുദി നാനയാക്കര എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
English Summary:
India Women U19 vs Sri Lanka Women U19, ICC Under 19 Womens T20 World Cup 2025, Group A – Live Updates
TAGS
Women’s Cricket
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]