മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിലെ പ്രകടനം മോശമായതോടെ ‘കളി പഠിക്കാൻ’ ബിസിസിഐ ആഭ്യന്തര ക്രിക്കറ്റിലേക്ക് നിർബന്ധപൂർവം പറഞ്ഞയച്ച സൂപ്പർ താരങ്ങൾക്ക് നിരാശയോടെ തുടക്കം. താരതമ്യേന ദുർബലരായ ജമ്മു കശ്മീരിനെതിരെ മുംബൈയ്ക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത രോഹിത് ശർമയും യശസ്വി ജയ്സ്വാളും താരതമ്യേന ചെറിയ സ്കോറിൽ പുറത്തായി. ജയ്സ്വാൾ എട്ടു പന്തിൽ ഒരു ഫോർ സഹിതം നാലു റൺസെടുത്തപ്പോൾ, രോഹിത് ശർമ 19 പന്തിൽ മൂന്നു റൺെസടുത്തും പുറത്തായി. കർണാടകയ്ക്കെതിരായ മത്സരത്തിൽ പഞ്ചാബിനെ നയിക്കുന്ന ശുഭ്മൻ ഗില്ലും, ഓപ്പണറായെത്തി നാലു റൺസെടുത്ത് പുറത്തായി.
ജയ്സ്വാളും രോഹിത് ശർമയും നൽകിയ തുടക്കം അമ്പേ പാളിയതോടെ, ജമ്മു കശ്മീരിനെതിരെ കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുകയാണ് മുംബൈ. ഓപ്പണർമാർ ഇരുവരും 12 റൺസിനിടെ കൂടാരം കയറിയ മത്സരത്തിൽ, 42 റൺസെടുക്കുന്നതിനിടെ മുംബൈയ്ക്ക് ആറു വിക്കറ്റുകൾ നഷ്ടമായി.
ഹാർദിക് താമോർ (40 പന്തിൽ 7), ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ 12), ശിവം ദുബെ (0), ഷംസ് മുളാനി (0) എന്നിവരാണ് പുറത്തായ മറ്റുള്ളവർ. ശ്രേയസ് അയ്യർ (11), ഷാർദുൽ താക്കൂർ (0) എന്നിവർ ക്രീസിൽ. ആറ് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഉമർ നസീറാണ് മുംബൈയെ തകർത്തത്. അക്വിബ് നബി, യുധ്വീർ സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Nah man, this is embarrassing 😭 pic.twitter.com/4TTdRJAyBW
— Naeem (@NaeemCaptionn) January 23, 2025
ക്യാപ്റ്റനായെത്തിയ ശുഭ്മൻ ഗിൽ നിരാശപ്പെടുത്തിയ മത്സരത്തിൽ കർണാടകയ്ക്കെതിരെ പഞ്ചാബും കൂട്ടത്തകർച്ചയെ നേരിടുകയാണ്. വെറും 28 റൺസ് എടുക്കുന്നതിനിടെ പഞ്ചാബിന് നഷ്ടമായത് ആറു വിക്കറ്റുകളാണ്. മത്സരത്തിൽ എട്ടു പന്തുകൾ നേരിട്ട ഗില്ലിനെ നാലു റൺസെടുത്ത് നിൽക്കെ അഭിലാഷ് ഷെട്ടിയാണ് പുറത്താക്കിയത്.
Generational Talent Yashasvi Jaiswal against Domestic Bowlers pic.twitter.com/d1NjHRttEY
— Forever_ICT (@loyal_msdfan) January 23, 2025
ഗില്ലിനു പുറമേ ഓപ്പണർ പ്രഭ്സിമ്രാൻ സിങ് (28 പന്തിൽ ആറ്), പുഖ്രാജ് മൻ (ഒന്ന്), അൻമോൽപ്രീത് സിങ് (0), സൻവിർ സിങ് (ഒന്ന്), സുഖ്ദീപ് ബജ്വ (0) എന്നിവരും നിരാശപ്പെടുത്തിയതോടെയാണ് പഞ്ചാബ് കൂട്ടത്തോടെ തകർന്നത്. രമൺദീപ് സിങ് (12), മായങ്ക് മർക്കണ്ഡെ (നാല്) എന്നിവർ ക്രീസിൽ. മൂന്നു വിക്കറ്റ് വീഴ്ത്തിയ അഭിലാഷ് ഷെട്ടി, രണ്ടു വിക്കറ്റെടുത്ത കൗശിക്, ഒരു വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ എന്നിവർ ചേർന്നാണ് പഞ്ചാബിന്റെ മുൻനിരയും മധ്യനിരയും തകർത്തത്.
English Summary:
Rohit Sharma, Yashasvi Jaiswal, Shubhman Gill Flop in Ranji Trophy
TAGS
Indian Cricket Team
Board of Cricket Control in India (BCCI)
Rohit Sharma
Shubman Gill
Ranji Trophy
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]