ന്യൂഡൽഹി ∙ ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യൻ ടീമിന്റെ ജഴ്സിയിൽനിന്ന് പാക്കിസ്ഥാന്റെ പേര് നീക്കം ചെയ്യുമെന്ന അഭ്യൂഹങ്ങൾ തള്ളി ബിസിസിഐ. ടൂർണമെന്റ് ജഴ്സി സംബന്ധിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ഡ്രസ് കോഡ് മാനദണ്ഡം ഇന്ത്യൻ ടീം പിന്തുടരുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജീത് സൈക്കിയ പറഞ്ഞു.
ടീം ജഴ്സികളിൽ ഉപയോഗിക്കേണ്ട ചാംപ്യൻസ് ട്രോഫി ലോഗോയിൽ ആതിഥേയരായ പാക്കിസ്ഥാന്റെ പേരുമുണ്ട്. എന്നാൽ പാക്കിസ്ഥാന്റെ പേര് നീക്കം ചെയ്തുള്ള ലോഗോയാണ് ഇന്ത്യ ഉപയോഗിക്കുകയെന്ന റിപ്പോർട്ടുകളാണ് ബിസിസിഐ തള്ളിയത്.
ടൂർണമെന്റിന് മുന്നോടിയായുള്ള ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പാക്കിസ്ഥാനിലേക്ക് പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ബിസിസിഐ സെക്രട്ടറി പറഞ്ഞു.
ക്യാപ്റ്റൻമാരുടെ ഫൊട്ടോഷൂട്ട്, പത്രസമ്മേളനം എന്നിവ ഫെബ്രുവരി 16, 17 തീയതികളിലൊന്നിൽ നടക്കും. ഈ ചടങ്ങിൽ ഇന്ത്യൻ ക്യാപ്റ്റന്റെ പങ്കാളിത്തം സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടില്ലെന്ന് ബിസിസിഐ അറിയിച്ചു. ഫെബ്രുവരി 19നാണ് ചാംപ്യൻസ് ട്രോഫിക്ക് തുടക്കം.
English Summary:
BCCI confirms Pakistan’s name on India’s Champions Trophy jersey; Captain Rohit Sharma’s participation in pre-tournament events in Pakistan remains undecided.
TAGS
Board of Cricket Control in India (BCCI)
Indian Cricket Team
Champions Trophy Cricket 2025
Pakistan Cricket Team
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]