മുംബൈ ∙ 10 വർഷത്തിനുശേഷം രഞ്ജി ട്രോഫി കളിക്കുന്ന രോഹിത് ശർമ, 7 വർഷത്തിനുശേഷം ഡൽഹി ടീമിലേക്കു മടങ്ങിയെത്തുന്ന ഋഷഭ് പന്ത്… രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണിന്റെ രണ്ടാം പാദത്തിന് ഇന്നു തുടക്കമാകുമ്പോൾ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന സൂപ്പർ താരങ്ങളാണ് പ്രധാന ആകർഷണം. ദേശീയ ടീം അംഗങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന ബിസിസിഐയുടെ കർശന നിർദേശമാണ് രോഹിത്തിനെയും പന്തിനെയും ശുഭ്മൻ ഗില്ലിനെയും രവീന്ദ്ര ജഡേജയുമെല്ലാം രഞ്ജിയിലേക്ക് തിരിച്ചെത്തിച്ചത്.
ജമ്മു കശ്മീരിനെതിരെ ഇന്ന് ആരംഭിക്കുന്ന മത്സരത്തിൽ അജിൻക്യ രഹാനെ നയിക്കുന്ന മുംബൈ ടീമിലാണ് രോഹിത്തും അണിനിരക്കുക. ഇന്ത്യൻ ടെസ്റ്റ് ഓപ്പണർമാരായ രോഹിത്തും യശസ്വി ജയ്സ്വാളും മുംബൈ ബാറ്റിങ്ങിനു തുടക്കമിടും.
രാജ്കോട്ടിൽ ഇന്ന് സൗരാഷ്ട്രയെ നേരിടുന്ന ഡൽഹി ടീമിൽ ഋഷഭ് പന്ത് അണിനിരക്കുമ്പോൾ സൗരാഷ്ട്ര ടീമിൽ രവീന്ദ്ര ജഡേജയും വെറ്ററൻ താരം ചേതേശ്വർ പൂജാരയുമുണ്ട്. ബെംഗളൂരുവിൽ കർണാടകയെ നേരിടുന്ന പഞ്ചാബ് ടീമിൽ ശുഭ്മൻ ഗില്ലുമുണ്ട്.
English Summary:
Rohit Sharma and Rishabh Pant return to the Ranji Trophy, creating a superstar clash in domestic cricket. The second leg of the Ranji Trophy features top Indian players mandated by the BCCI to participate.
TAGS
Ranji Trophy
Rohit Sharma
Rishabh Pant
Board of Cricket Control in India (BCCI)
Cricket
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]