കൊൽക്കത്ത∙ ‘‘സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അതു വീക്ഷിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു’ – പറയുന്നത് മറ്റാരുമല്ല; ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി20യിൽ മൈതാനത്തിന് തീപിടിപ്പിക്കുന്ന ബാറ്റിങ്ങുമായി ടീമിന് വിജയമൊരുക്കിയ യുവ ഓപ്പണർ അഭിഷേക് ശർമ. മത്സരത്തിനു ശേഷം സംസാരിക്കുമ്പോഴാണ്, സഞ്ജുവിന്റെ ബാറ്റിങ് നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന് വീക്ഷിക്കാൻ തനിക്കിഷ്ടമാണെന്ന അഭിഷേകിന്റെ ഏറ്റുപറച്ചിൽ. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 133 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്കായി 26 പന്തിൽനിന്ന് 41 റൺസ് അടിച്ചുകൂട്ടി മികച്ച തുടക്കമാണ് അഭിഷേക് – സഞ്ജു സഖ്യം നൽകിയത്.
മത്സരത്തിൽ 34 പന്തിൽ അഞ്ച് ഫോറും എട്ടു പടുകൂറ്റൻ സിക്സറും സഹിതം 79 റൺസുമായി അഭിഷേക് ശർമ ഇന്ത്യയുടെ ടോപ് സ്കോററായപ്പോൾ, സഞ്ജു 20 പന്തിൽ നാലു ഫോറും ഒരു സിക്സും സഹിതം 26 റൺസുമെടുത്തു. ഇതിൽ ഗസ് അറ്റ്കിൻസന്റെ ഒരു ഓവറിൽ നാലു ഫോറും ഒരു സിക്സും സഹിതം അടിച്ചുകൂട്ടിയ 22 റൺസും ഉൾപ്പെടുന്നു.
‘‘എന്റെ സ്വാഭാവികമായ കളി പുറത്തെടുക്കണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അതു സാധിച്ചു. പരിശീലകനും ക്യാപ്റ്റനും പ്രത്യേകം നന്ദി. യുവതാരങ്ങളായിട്ടും ഞങ്ങൾക്ക് അവർ നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. യുവതാരങ്ങളോട് അവർ സംസാരിക്കുന്ന രീതിപോലും പ്രചോദനമാണ്. ബാറ്റിങ്ങിനും ബോളിങ്ങിനും പിന്തുണ നൽകുന്ന വിക്കറ്റായിരുന്നു ഈഡനിലേത്. നമ്മുടെ ബോളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു. 160–170 റൺസ് ചേസ് ചെയ്യേണ്ടി വരുമെന്നാണ് പ്രതീക്ഷിച്ചത്. പക്ഷേ, ബോളർമാർ ചെറിയ സ്കോറിൽ അവരെ ഒതുക്കി.’’– അഭിഷേക് പറഞ്ഞു.
Abhishek Sharma weaving magic and how! 🪄
Follow The Match ▶️ https://t.co/4jwTIC5zzs #TeamIndia | #INDvENG | @IamAbhiSharma4 | @IDFCFIRSTBank pic.twitter.com/5xhtG6IN1F
— BCCI (@BCCI) January 22, 2025
‘‘ഓപ്പണിങ് പങ്കാളികളെന്ന നിലയിൽ ഞാനും സഞ്ജുവും പരസ്പരം സംസാരിച്ചാണ് മുന്നോട്ടുപോകുന്നത്. ബാറ്റിങ് യൂണിറ്റ് മുഴുവനും ഈ രീതിയിൽ ചർച്ചകൾ നടത്തും. സഞ്ജു ബാറ്റ് ചെയ്യുമ്പോൾ മറുവശത്തുനിന്ന് അത് ആസ്വദിക്കുന്നത് ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.’’ – അഭിഷേക് പറഞ്ഞു.
‘‘ഈ കളിയിൽ ഞങ്ങളുടെ പ്ലാനുകൾ ലളിതമായിരുന്നു. ഐപിഎൽ എന്റെ കളിയെ രൂപപ്പെടുത്തുന്നതിൽ ഒട്ടേറെ സഹായിച്ചിട്ടുണ്ട്. ഇതുപോലൊരു ടീം അന്തരീക്ഷം ഞാൻ ഒരിടത്തും കണ്ടിട്ടില്ല. സ്വാഭാവിക ശൈലിയിൽ കളിക്കാൻ പരിശീലകനും ക്യാപ്റ്റനും പൂർണ സ്വാതന്ത്ര്യം നൽകുന്നതു തന്നെ പ്രധാനപ്പെട്ട കാര്യമാണ്. ആദ്യ പന്തു മുതൽത്തന്നെ നമുക്ക് ഇഷ്ടമുള്ള ഷോട്ട് കളിക്കാം. ഇംഗ്ലണ്ട് ബോളർമാർ ഷോർട്ട് പന്തുകൾ എറിഞ്ഞ് എന്നെ പരീക്ഷിക്കുമെന്ന് ഉറപ്പായിരുന്നു. അതിനെ നേരിടാനുള്ള തയാറെടുപ്പുകളും നടത്തിയിരുന്നു’ – അഭിഷേക് ശർമ വിശദീകരിച്ചു.
English Summary:
I Love Watching Sanju Bat, Says Abhishek Sharma After India’s T20 Victory Against England
TAGS
Indian Cricket Team
Sanju Samson
England Cricket Team
Abhishek Sharma
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]