കൊച്ചി∙ ഒളിംപ്യൻ പി.ആര്. ശ്രീജേഷ് കേരളം വിടാനൊരുങ്ങുന്നു. മനോരമ ന്യൂസിന്റെ ന്യൂസ് മേക്കർ സംവാദത്തിലാണ് കുടുംബത്തോടൊപ്പം താമസം മാറുന്ന കാര്യം പി.ആർ. ശ്രീജേഷ് വെളിപ്പെടുത്തുന്നത്. ബെംഗളൂരു നഗരത്തിലേക്കാണു മാറുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ‘‘കേരളം വിട്ടുപോകുകയല്ല, ഇനിയെങ്കിലും കുടുംബത്തിന്റെ കൂടെ നിൽക്കണമെന്നാണ് ആഗ്രഹം.’’– ശ്രീജേഷ് വ്യക്തമാക്കി.
അടിച്ചുകൂട്ടിയത് 20 സിക്സ്, 13 ഫോറുകൾ; 97 പന്തിൽ 201 റൺസ്, തകർപ്പൻ ഫോമിൽ ‘ചെന്നൈ കൈവിട്ട’ യുവതാരം
Cricket
‘‘അടുത്ത വർഷം ഞാൻ ബെംഗളൂരുവിലേക്കു മാറുകയാണ്. കുടുംബവും എനിക്കൊപ്പം ഉണ്ടാകും. മകളുടെ സ്കൂൾ മാറ്റണം. അച്ഛനും അമ്മയും എനിക്കൊപ്പം ബെംഗളൂരുവിലേക്കു വരുന്നുണ്ട്. ഇനിയെങ്കിലും കുടുംബത്തെ കൂടെ നിർത്തണം. ജോലി സംബന്ധമായി പ്രവാസി ജീവിതം പോലെ മാറുന്നു എന്നേയുള്ളൂ.’’– ശ്രീജേഷ് പറഞ്ഞു.
ഹോക്കിയിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് ഒരു മലയാളി വൈകാതെ തന്നെ എത്തുമെന്നും ശ്രീജേഷ് പറഞ്ഞു. ‘‘ആദർശ് എന്ന താരം നിലവിൽ ജൂനിയർ ടീം ക്യാംപിലുണ്ട്. 2027ലെ ജൂനിയർ ലോകകപ്പിൽ ആദർശ് ടീമിന്റെ ഗോൾ കീപ്പറാകും.’’–ശ്രീജേഷ് പ്രതികരിച്ചു.
English Summary:
PR Sreejesh will move to Bengaluru next year
TAGS
PR Sreejesh
Indian Hockey team
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com