െപർത്ത്∙ ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടു വിക്കറ്റുകൾ നഷ്ടം. യശസ്വി ജയ്സ്വാളും മലയാളി താരം ദേവ്ദത്ത് പടിക്കലും റണ്ണൊന്നുമെടുക്കാതെ പുറത്തായി. മിച്ചൽ സ്റ്റാർക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മകസ്വീനി ക്യാച്ചെടുത്ത് ജയ്സ്വാളിനെ മടക്കി. 23 പന്തുകൾ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അല്ക്സ് ക്യാരിയുടെ ക്യാച്ചിലാണു മടങ്ങിയത്.
സഞ്ജുവിനെ ഓപ്പണറാക്കാൻ പറഞ്ഞതാണ്, പക്ഷേ അവർ കേട്ടില്ല, അതിന് അനുഭവിച്ചു: പിന്തുണച്ച് റായുഡു
Cricket
മത്സരം 11 ഓവറുകള്‍ പിന്നിടുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെന്ന നിലയിലാണ് ഇന്ത്യ. കെ.എൽ. രാഹുലും (38 പന്തിൽ എട്ട്), വിരാട് കോലിയുമാണ് ക്രീസിൽ. ടോസ് വിജയിച്ച ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യയ്ക്കായി ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും പേസർ ഹർഷിത് റാണയും ഇന്ന് അരങ്ങേറ്റ മത്സരം കളിക്കും.
സ്പിന്നര്‍ ആർ. അശ്വിനു പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. വിരലിനു പരുക്കേറ്റ ശുഭ്മൻ ഗില്ലും ഇന്നു കളിക്കുന്നില്ല. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ പ്ലേയിങ് ഇലവനിലുണ്ട്. ഓസ്ട്രേലിയൻ ടീമിലും ഒരു താരം ഇന്ന് അരങ്ങേറ്റ മത്സരത്തിന് ഇറങ്ങുന്നുണ്ട്. നേഥൻ മക്സ്വീനി ഓപ്പണിങ് ബാറ്ററാകും.
ഇന്ത്യ പ്ലേയിങ് ഇലവൻ– യശസ്വി ജയ്സ്വാൾ, കെ.എൽ. രാഹുൽ, ദേവ്ദത്ത് പടിക്കൽ, വിരാട് കോലി, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍, വാഷിങ്ടൻ സുന്ദർ, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ– നേഥൻ മക്സ്വീനി, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമിൻസ് (ക്യാപ്റ്റൻ), മിച്ചല്‍ സ്റ്റാർക്, നേഥൻ ലയൺ, ജോഷ് ഹെയ്സൽവുഡ്.
English Summary:
India vs Australia First Test, Day 1 Updates