
കോഴിക്കോട്∙ സന്തോഷ് ട്രോഫി ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്നു വൈകിട്ട് 3.30ന് ലക്ഷദ്വീപിനെതിരെ കേരളം രണ്ടാം മത്സരത്തിനിറങ്ങുന്നത് ആത്മവിശ്വാസത്തോടെയാണ്. റെയിൽവേസിനെതിരെ ആദ്യമത്സരത്തിലെ വിജയം പൊരുതി നേടിയതാണ്. ലക്ഷദ്വീപ് ടീമും ശക്തരാണ്. എങ്കിലും പ്രതീക്ഷയോടെയാണ് ടീം ഇന്ന് കളത്തിലിറങ്ങുന്നതെന്ന് ടീം പറയുന്നു.
‘‘ റെയിൽവേസിന്റെ മികച്ച ടീമിനെയാണ് ആദ്യകളിയിൽ തോൽപിച്ചത്. ആ ജയം നല്ലൊരു പ്രതീക്ഷ തരുന്നുണ്ട്.’’– ടീം മാനേജർ അഷ്റഫ് ഉപ്പള പറഞ്ഞു.
ആദ്യമത്സരത്തിൽ കേരളത്തെ രക്ഷിച്ചത് ഗോളി എസ്.ഹജ്മലിന്റെ കരങ്ങളാണ്. അത്രയേറെ ഗോൾഷോട്ടുകളാണു ഹജ്മൽ തടുത്തിട്ടത്.‘‘നമ്മടെ നാട്ടിലല്ലേ കളി. മൈതാനത്തുനിന്ന് ജയിച്ചിട്ടേ കയറാവൂ എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞിട്ടുണ്ട്.’’ ഹജ്മൽ പറയുന്നു.
ഇന്നു രാവിലെ 7.30ന് നടക്കുന്ന മത്സരത്തിൽ റെയിൽവേസും പുതുച്ചേരിയും ഏറ്റുമുട്ടും.
ബംഗാൾ, രാജസ്ഥാൻ
ഫൈനൽ റൗണ്ടിൽ
കൊൽക്കത്ത ∙ ബിഹാറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും സി ഗ്രൂപ്പ് ജേതാക്കളായി ബംഗാൾ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ കടന്നു. ജയ്പുരിൽ നടന്ന മത്സരത്തിൽ ദാദ്ര നാഗർ ഹവേലിയെ 4–0നു തകർത്ത രാജസ്ഥാൻ ഐ ഗ്രൂപ്പിൽ നിന്ന് ഫൈനൽസ് ഉറപ്പിച്ചു. അമൃത്സറിൽ നടന്ന ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒഡീഷ 6–1ന് മധ്യപ്രദേശിനെ തകർത്തു.
English Summary:
Santosh Trophy: Kerala to Face Lakshadweep in Second Match Today
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]