
കൊച്ചി ∙ കൊൽക്കത്തയിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ ഐഎസ്എൽ ഫുട്ബോൾ മത്സരത്തിനിടെ ഗ്രൗണ്ടിലേക്കും ഗാലറിയിലേക്കും കുപ്പികളെറിഞ്ഞ മുഹമ്മദൻസ് ആരാധകർക്കെതിരെ ശിക്ഷാ നടപടിക്കു സാധ്യത. ടീമിനു പിഴയോ ഒരു ഹോം മത്സരം അടച്ചിട്ട സ്റ്റേഡിയത്തിലോ നടത്തേണ്ടി വന്നേക്കുമെന്നാണു സൂചനകൾ. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അച്ചടക്ക സമിതിയുടെ പരിഗണനയിലാണു വിഷയം.
മുഹമ്മദൻസ് ആരാധകരുടെ നടപടിയിൽ പ്രതിഷേധിച്ചു കേരള ബ്ലാസ്റ്റേഴ്സ് അധികൃതർ ഐഎസ്എൽ സംഘാടകർക്കു പരാതി നൽകി. ടീം ഡയറക്ടർ നിഖിൽ ബി.നിമ്മഗദ്ദയും ഇക്കാര്യം സ്ഥിരീകരിച്ചു.
English Summary:
Disciplinary action against the Muhammadans
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]