
ധാക്ക ∙ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് തികയ്ക്കുന്ന ബോളറായി ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാദ. ബംഗ്ലദേശിനെതിരെ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ മുഷ്ഫിഖുർ റഹിമിനെ ക്ലീൻ ബോൾഡ് ആക്കിയതോടെയാണ് ഇരുപത്തൊൻപതുകാരൻ റബാദ 300 വിക്കറ്റ് ക്ലബ്ബിലെത്തിയത്. ടെസ്റ്റ് കരിയറിലെ 11187 പന്തുകളിലാണ് റബാദയുടെ നേട്ടം.
മുൻ പാക്കിസ്ഥാൻ പേസർ വഖാർ യൂനിസിനെയാണ് (12602 പന്തുകൾ) പിന്നിലാക്കിയത്. പിന്നീട് 2 വിക്കറ്റുകൾ കൂടി വീഴ്ത്തിയതോടെ റബാദയുടെ ആകെ നേട്ടം 302 വിക്കറ്റുകളായി. കരിയറിലെ 65–ാം ടെസ്റ്റാണിത്. റബാദയ്ക്കു പുറമേ വിയാൻ മുൽദർ (3–22), കേശവ് മഹാരാജ് (3–34) എന്നിവരും മിന്നിയതോടെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലദേശ് വെറും 106 റൺസിനു പുറത്തായി.
മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 6 വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് എന്ന നിലയിലാണ്. തെയ്ജുൽ ഇസ്ലാമാണ് ദക്ഷിണാഫ്രിക്കയുടെ 5 വിക്കറ്റുകൾ വീഴ്ത്തിയത്.
English Summary:
Kagiso Rabada become fastest to pick 300 wickets in test cricket
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]