അനന്തപുർ∙ ദുലീപ് ട്രോഫി മത്സരത്തിനിടെ സ്വന്തം ടീമംഗമായ സഞ്ജു സാംസണിനോട് കുപിതനായി പേസ് ബോളർ അർഷ്ദീപ് സിങ്. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യ എയ്ക്കെതിരായ മത്സരത്തിനിടെയാണ് സംഭവം. അർഷ്ദീപിന്റെ പന്തിൽ ഖലീൽ അഹമ്മദ് നൽകിയ ക്യാച്ചിന് സഞ്ജുവോ സ്ലീപ്പിൽ ഫീൽഡ് ചെയ്തിരുന്ന ദേവ്ദത്ത് പടിക്കലോ ശ്രമിച്ചില്ലെന്നതിന്റെ പേരിലായിരുന്നു അർഷ്ദീപിന്റെ ചീത്തവിളി.
മത്സരം നടന്നിട്ട് ഏതാനും ദിവസങ്ങളായെങ്കിലും സംഭവത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്തുവരുന്നത്. അർഷ്ദീപിന്റെ ചീത്തവിളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
മത്സരത്തിൽ ഇന്ത്യ എ ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഷംസ് മുളാനിയുടെ അർധസെഞ്ചറിക്കരുത്തിൽ ഇന്ത്യ എ 77 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു നിൽക്കെയാണ് അർഷ്ദീപ് ബോൾ ചെയ്യാനെത്തുന്നത്. അർഷ്ദീപിന്റെ ആദ്യ പന്തുതന്നെ ഖലീൽ അഹമ്മദിന്റെ ബാറ്റിൽത്തട്ടി പിന്നിലേക്ക് പറന്നു.
No one Respects Sanju.
Arshdeep..😭😭 pic.twitter.com/NHs8Rw3z7L
— Arjun¹⁷ (@89at_gabba) September 21, 2024
വിക്കറ്റ് കീപ്പറായ സഞ്ജുവും സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ദേവ്ദത്ത് പടിക്കലും തമ്മിലുള്ള ആശയക്കുഴപ്പം നിമിത്തം ഇരുവർക്കുമിടയിലൂടെ പന്ത് നേരെ ബൗണ്ടറിയിലേക്ക് പാഞ്ഞു. ഇരുവരും ക്യാച്ചിനു ശ്രമിക്കാത്തതിന്റെ കലിപ്പിലാണ് അർഷ്ദീപ് അസഭ്യവാക്കുകൾ ഉപയോഗിച്ച് ചീത്തവിളിച്ചത്.
English Summary:
Arshdeep Singh Caught Cussing Sanju Samson After Miscommunication Costs A Wicket
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]