
എന്തൊരു നാടകീയത! 5 ദിവസത്തെ കളിയിൽ പൂർത്തിയായത് ഒന്നാം ഇന്നിങ്സുകൾ മാത്രമെങ്കിലും ഓരോ ദിവസവും സാധ്യതകൾ ഇരുപക്ഷത്തേക്കും മാറിമറിഞ്ഞു. ഒടുവിൽ, അവസാന നിമിഷം വരെ മുൾമുനയിൽ നിർത്തിയ സസ്പെൻസ് ത്രില്ലറിലൂടെ കരുത്തരായ ഗുജറാത്തിനെ അവരുടെ മണ്ണിൽ വീഴ്ത്തി കേരളം ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ! കളി മികവും തന്ത്രങ്ങളും മനക്കരുത്തും ഒപ്പം ഭാഗ്യത്തിന്റെ കൂട്ടും ചേർത്തുപിടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഇന്നലെ ചരിത്രം രചിച്ച ആ ത്രില്ലർ നിമിഷങ്ങൾ ഇങ്ങനെ…
Ranji Trophy
പുതു ചരിത്രം, കേരളം രഞ്ജി ട്രോഫി ഫൈനലിൽ; സമനില വഴങ്ങി ഗുജറാത്ത്
Cricket
1 കൈവിട്ട ക്യാച്ച്, പിന്നാലെ സ്റ്റംപിങ്
3 വിക്കറ്റ് കൈയിലിരിക്കെ ഇന്നിങ്സ് ലീഡിനായി 28 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിനായി ജയ്മീത് പട്ടേലും (74) സിദ്ധാർഥ് ദേശായിയും (24) ക്രീസിൽ. വേഗം കുറഞ്ഞ ഫ്ലാറ്റ് വിക്കറ്റിൽ ആദ്യ 5 ഓവറിൽ ഗുജറാത്തിനു നേടാനായത് 5 റൺസ് മാത്രം. ആദിത്യ സർവതെ എറിഞ്ഞ 6–ാം ഓവറിലെ രണ്ടാം ബോളിൽ സ്റ്റെപ് ഔട്ട് ചെയ്ത ജയ്മീതിനു പിഴച്ചു. ബോൾ നേരെ എത്തിയത് കവറിൽ ഫീൽഡ് ചെയ്തിരുന്ന സച്ചിൻ ബേബിക്കു മുന്നിലേക്കാണെങ്കിലും സച്ചിന്റെ കൈകളിൽ നിന്ന് ക്യാച്ച് വഴുതി. നിർണായകമായ സുവർണാവസരം കൈവിട്ടതിന്റെ നിരാശയിൽ ടീം. അടുത്ത പന്തിലും ഗുജറാത്തിനു സിംഗിൾ. പിന്നാലെ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ സർവതേയ്ക്ക് അരികിലെത്തി സംസാരിച്ചു. അതോടെ അതുവരെ ഓവർ ദ് വിക്കറ്റ് ബോൾ ചെയ്തിരുന്ന സർവതെ അടുത്ത ബോൾ എറൗണ്ട് ദ് വിക്കറ്റ് ആയി എറിഞ്ഞു. മുന്നിലേക്കാഞ്ഞ് പ്രതിരോധിക്കാൻ ശ്രമിച്ച ജയ്മീതിന്റെ കാൽ ക്രീസിൽനിന്നു പുറത്തായ അവസരം മുതലാക്കിയ അസ്ഹറുദ്ദീൻ സ്റ്റംപ് ചെയ്തു.
2. അംപയർ തുണച്ചു!
സിദ്ധാർഥ് ദേശായിക്കെതിരെ എൽബിഡബ്ല്യു അപ്പീലിൽ അംപയർ ഔട്ട് അനുവദിച്ചു. ഈ സമയത്ത് കേരളത്തിന്റെ റിവ്യൂ മുഴുവൻ നഷ്ടപെട്ടിരുന്നു. അപ്പീൽ ഔട്ട് വിധിച്ചിരുന്നില്ലെങ്കിൽ കഥ തന്നെ മറ്റൊന്നാകുമായിരുന്നു! ഗുജറാത്ത് റിവ്യൂ എടുത്തെങ്കിലും അതിലും ഔട്ട് വ്യക്തമായിരുന്നു.ഒന്നാം ഇന്നിങ്സ് ലീഡിന് അവസാന വിക്കറ്റിൽ ഗുജറാത്തിനു പിന്നെ വേണ്ടിയിരുന്നത് 11 റൺസ് കൂടി. പ്രിയജിത് സിങ് ജഡേജയും അർസാൻ നഗ്വാസ്വാലയും പ്രതിരോധക്കോട്ട തീർത്ത് ക്രീസിൽ.
ആദ്യം 174.4 ഓവറിൽ 71 ഓവറും ബോൾ ചെയ്തു, തൊട്ടുപിന്നാലെ ‘വിജയം വരെ’ ഉറച്ച പ്രതിരോധം; കേരളത്തിനായി ‘ഇരട്ടിപ്പണി’ ചെയ്യുന്ന മധ്യപ്രദേശുകാരൻ!
Cricket
3 ഹെൽമറ്റ് മാജിക്
തട്ടിയും മുട്ടിയും ഗുജറാത്ത് ലക്ഷ്യത്തിലേക്ക് അടുത്തു. കേരള സ്കോറിന് ഒപ്പമെത്തിയാൽ മതി ഗുജറാത്തിനു ഫൈനൽ യോഗ്യത നേടാൻ. ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തെക്കാൾ പോയിന്റ് നേടിയതാണു കാരണം. വേണ്ടത് 2 റൺസ് കൂടി മാത്രം. അതു നേടുമെന്നുറപ്പിച്ച് ഗുജറാത്ത് ഡഗൗട്ടിൽ ആഹ്ലാദവും ആരവവും. ഗാലറിയിലുള്ള കാണികളും ഗുജറാത്തിനായി ആർത്തുവിളിച്ചു. കേരള കളിക്കാരുടെ മുഖത്തു നിരാശ പടരുന്നത് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു. സർവതെ എറിഞ്ഞ 175–ാം ഓവറിലെ 4–ാം പന്തിൽ വീണ്ടും ട്വിസ്റ്റ്. നഗ്വാസ്വാലയുടെ ബാറ്റിൽ നിന്ന് ബൗണ്ടറി ലക്ഷ്യമാക്കി പാഞ്ഞ പന്ത് ഷോട്ട് ലെഗിൽ സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി മുകളിലേക്ക്. കേരളത്തിന്റെ ഫൈനൽ പ്രതീക്ഷകളുമായി ഉയർന്ന ആ പന്ത് സ്ലിപ്പിൽ സച്ചിൻ ബേബി ക്യാച്ചെടുത്തു. ഗുജറാത്ത് ഓൾഔട്ട്. കേരളത്തിന് 2 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്.
4 വിടാതെ ഗുജറാത്ത്
കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് അതിവേഗം അവസാനിപ്പിച്ചാൽ ട്വന്റി20 മാതൃകയിൽ ബാറ്റ് ചെയ്തു വീണ്ടുമൊരു വിജയ സാധ്യത മെനയാമെന്ന കണക്കുകൂട്ടലിലായിരുന്നു ഗുജറാത്ത്. ബാറ്റർമാർക്കു ചുറ്റും ഫീൽഡർമാരെ നിരത്തി സ്പിന്നർമാരെക്കൊണ്ട് ഇരുപക്ഷത്തു നിന്നും സ്റ്റംപിലേക്കു ബോൾ ചെയ്യിച്ചും നിരന്തരം അപ്പീൽ ഉയർത്തിയും സമ്മർദമേറ്റി. ആദ്യം ഓപ്പണർ അക്ഷയ് ചന്ദ്രനും (9). പിന്നാലെ വരുൺ നായനാർ (1), രോഹൻ കുന്നുമ്മൽ (32), സച്ചിൻ ബേബി (10) എന്നിവരും ആ കുരുക്കിൽ വീഴുകയും ചെയ്തു. എന്നാൽ ഇന്നിങ്സിൽ 70 ഓവറിലേറെ ബോൾ ചെയ്തതിന്റെ ക്ഷീണമില്ലാതെ നാലാമനായി ക്രീസിലെത്തിയ ജലജ് സക്സേനയും (37) 18 വയസ്സ് മാത്രമുള്ള അരങ്ങേറ്റക്കാരൻ അഹമ്മദ് ഇമ്രാനും (14) പക്വതയോടെ നിലയുറപ്പിച്ചതോടെ ചായയ്ക്കു പിന്നാലെ പോരാട്ടം അവസാനിപ്പിക്കാൻ ഗുജറാത്ത് ക്യാപ്റ്റൻ സമ്മതം അറിയിക്കുകയായിരുന്നു. അതോടെ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളം ഫൈനലിൽ.
ഗുജറാത്ത് താരം അർസൻ നഗ്വസ്വല്ല പുറത്തായത് ഇങ്ങനെ
Whaat!!! #ker pic.twitter.com/oYTsWrginm
— Karthik Tekkemadam (@KTekkemadam) February 21, 2025
English Summary:
Ranji Trophy Thriller: Kerala’s stunning Ranji Trophy victory over Gujarat secured their first-ever final berth. A last-ball drama saw Kerala edge out Gujarat in a thrilling encounter filled with suspense and unexpected twists.
TAGS
Ranji Trophy
Gujarat
Kerala Cricket Team
Sports
Malayalam News
.cmp-premium-banner{
background-image: url(“https://specials.manoramaonline.com/Common/premium-ofr-banner/images/bg.png”);
background-color: var(–cardBox-color);
background-repeat: no-repeat;
background-position: center;
background-size: cover;
padding: 18px;
max-width: 845px;
width: 100%;
position: relative;
border-radius: 8px;
overflow: hidden;
color: var(–text-color);
}
.cmp-ofr-section{
display: flex;
align-items: center;
justify-content: space-between;
margin-top: 20px;
color: var(–text-color);
}
.cmp-ofr-content p{
font-size: 24px;
font-family: PanchariUni;
line-height: 1;
}
.cmp-ofr-content span{
font-weight: bold;
font-size: 36px;
color: #ed1d5a;
}
.cmp-coupon-code{
background: #6c08ff;
padding: 5px 10px;
font-family: “Poppins”, serif;
font-size: 20px;
font-weight: 700;
color: #FFF;
}
.cmp-ofr-img{
position: absolute;
top: 0;
right: 0;
}
.cmp-coupon-text{
font-size: 26px;
font-family:EGGIndulekhaUni;
line-height: 1;
}
.cmp-premium-logo{
max-width: 158px;
width: 100%;
height: 46px;
}
.cmp-prm-logo-white{
display: none;
}
.mm-dark-theme .cmp-prm-logo-white{
display: block;
}
.mm-dark-theme .cmp-prm-logo-dark{
display: none;
}
.mm-dark-theme .cmp-premium-banner{
background-blend-mode: color-burn;
}
.mm-sepia-theme .cmp-premium-banner{
background-blend-mode: multiply;
}
.cmp-sub{
background: #ffca08;
text-decoration: underline;
padding: 5px 15px;
border-radius: 30px;
margin-top: 5px;
display: table;
text-transform: uppercase;
font-size: 12px;
color: #000;
}
.cmp-http-path{
position: absolute;
top: 0;
left: 0;
bottom: 0;
right: 0;
}
@media only screen and (max-width:576px){
.cmp-premium-banner{
padding: 5px;
}
.cmp-ofr-content p{
font-size: 21px;
}
.cmp-ofr-content span{
font-size: 30px;
}
.cmp-coupon-code{
font-size: 20px;
}
.cmp-coupon-text{
font-size: 26px;
}
.cmp-premium-logo{
max-width: 120px;
width: 100%;
}
}
മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ
കൂപ്പൺ കോഡ്:
PREMIUM68
subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com