മെൽബൺ∙ ബോക്സിങ് ഡേ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ നടത്തിയ വാർത്താ സമ്മേളനത്തെച്ചൊല്ലി വിവാദം പുകയുന്നു. ജഡേജയുടെ വാര്‍ത്താ സമ്മേളനം ‘അസാധാരണവും തണുപ്പൻ മട്ടിലുമുള്ളതാണെന്നു’ ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയയിലെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ജഡേജ ഇംഗ്ലിഷ് ഭാഷയിൽ മറുപടി നല്‍കാത്തതാണ് പ്രശ്നങ്ങൾക്കു കാരണമായത്.
അടിച്ചുകൂട്ടിയത് 20 സിക്സ്, 13 ഫോറുകൾ; 97 പന്തിൽ 201 റൺസ്, തകർപ്പൻ ഫോമിൽ ‘ചെന്നൈ കൈവിട്ട’ യുവതാരം
Cricket
ജഡേജ ഹിന്ദി ഭാഷയിലാണു സംസാരിച്ചതെന്നാണു പരാതി. മാധ്യമ പ്രവർത്തകരുടെ പ്രധാനപ്പെട്ട പല ചോദ്യങ്ങൾക്കും ഇന്ത്യൻ താരം മറുപടി നൽകാതെ, വേഗം അവസാനിപ്പിച്ചു മടങ്ങിയതായും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പരമ്പരയ്ക്കുവേണ്ടി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യൻ മാധ്യമങ്ങൾക്കു വേണ്ടിയാണു ജഡേജ വാർത്താ സമ്മേളനം നടത്തിയതെന്നും വിവരമുണ്ട്. ഓസ്ട്രേലിയൻ മാധ്യമ സംഘവും ഈ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മെൽബൺ വിമാനത്താവളത്തിലെത്തിയ വിരാട് കോലി, ഓസ്ട്രേലിയൻ ടിവി റിപ്പോർട്ടറോട് ചൂടായതു വന്‍ വിവാദമായിരുന്നു. കുടുംബത്തോടൊപ്പം നടന്നു വരികയായിരുന്ന കോലിയുടെ ദൃശ്യങ്ങൾ മാധ്യമപ്രവർത്തക പകർത്തിയതാണ് ഇന്ത്യൻ താരത്തെ പ്രകോപിപ്പിച്ചത്. അനുവാദമില്ലാതെ എന്തിനാണ് ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തതെന്ന് കോലി ടിവി റിപ്പോർട്ടറോട് ചോദിക്കുകയും ചെയ്തു. കോലിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ലെന്നായിരുന്നു ഓസ്ട്രേലിയൻ മാധ്യമങ്ങളുടെ പ്രതികരണം.
English Summary:
Ravindra Jadeja Slammed For Speaking Hindi In Australia
TAGS
Ravindra Jadeja
Indian Cricket Team
Australian Cricket Team
Board of Cricket Control in India (BCCI)
.news-buzz-outer {
margin-right: auto;
margin-left: auto;
max-width: 845px;
width: 100%;
}
.news-buzz-inner {
width: 100%;
position: relative;
}
#news-buzz-iframe {
width: 100%;
min-width: 100%;
width: 200px;
display: block;
border: 0;
height: 105px;
}
@media only screen and (max-width:510px) {
#news-buzz-iframe {
height: 180px;
}
}
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി ലഭിക്കാനും സന്ദർശിക്കു www.quickerala.com