
മുംബൈ∙ വരാനിരിക്കുന്ന ഐപിഎൽ താരലേലത്തിൽ മുഹമ്മദ് ഷമിയുടെ വില കുറയുമെന്നു പ്രവചിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. ഗുജറാത്ത് ടൈറ്റൻസ് അടുത്ത സീസണിലേക്കു നിലനിർത്താതിരുന്നതോടെയാണ് ഷമി താരലേലത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നത്.
പരുക്കിന്റെ പിടിയിലുള്ള ഷമിക്ക് കഴിഞ്ഞ തവണ ലഭിച്ച 6.25 കോടിക്കു മുകളിൽ ഇത്തവണയും കിട്ടില്ലെന്നായിരുന്നു മഞ്ജരേക്കറുടെ കണ്ടെത്തൽ. ക്രിക്കറ്റിനിടെ ബാറ്ററുടെ ‘സ്ട്രെയ്റ്റ് ഡ്രൈവിൽ’ പന്ത് മുഖത്ത് അടിച്ചു, ഓസ്ട്രേലിയയിൽ അംപയർക്കു ഗുരുതര പരുക്ക് Cricket ‘‘ഷമിയെ സ്വന്തമാക്കാൻ ടീമുകൾക്ക് ഉറപ്പായും താൽപര്യമുണ്ടാകും. എന്നാല്‍ താരത്തിന്റെ പരുക്കു കൂടി പരിഗണിക്കുമ്പോൾ അവർക്ക് ആശങ്കയുണ്ടാകും.
അതു താരത്തിന്റെ പ്രതിഫലം കുറയാൻ കാരണമായേക്കാം. ഒരു ഫ്രാഞ്ചൈസി അദ്ദേഹത്തിനായി ഒരുപാടു പണം മുടക്കിയതിനു ശേഷം സീസൺ പകുതിക്കുവച്ച് അദ്ദേഹത്തിനെ നഷ്ടമായാൽ അവരുടെ സാധ്യതകൾ ഇല്ലാതാകും.
ഇത്തരം ആശങ്കകൾ ഷമിയുടെ വിലയെ ബാധിക്കാം.’’– മഞ്ജരേക്കർ ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രവചിച്ചു. ഇതു പറയുന്നതുകൊണ്ട് എന്നെ ക്രൂശിക്കരുത്; തിലകിന്റെ സെഞ്ചറിയേക്കാൾ മികച്ചത് സഞ്ജുവിന്റേത്: ഡിവില്ലിയേഴ്സ്– വിഡിയോ Cricket എന്നാൽ മുൻ ഇന്ത്യൻ താരത്തിന്റെ വാക്കുകൾ അത്ര രസിച്ചിട്ടില്ല എന്നു വ്യക്തമാക്കുന്നതാണ് ഷമിയുടെ പ്രതികരണം. ‘‘നിങ്ങളുടെ സ്വന്തം ഭാവിക്കായി കുറച്ചു ബുദ്ധി മാറ്റിവയ്ക്കുക.
ആര്‍ക്കെങ്കിലും ഭാവി അറിയണമെങ്കിൽ ബാബാജിയെ ബന്ധപ്പെടുക.’’– മഞ്ജരേക്കറെ പരിഹസിച്ച് ഷമി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ ഷമി, തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.
ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായി താരം ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്നാണു പുറത്തുവരുന്ന വിവരം. English Summary:
Mohammed Shami Blasts Sanjay Manjrekar Over IPL Auction Prediction
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]