
കൽപറ്റ ∙ സെഞ്ചറി നേടിയ വരുൺ നായനാരും (109 നോട്ടൗട്ട്) അർധ സെഞ്ചറിയുമായി ഷോൺ റോജറും (72 നോട്ടൗട്ട്) തിളങ്ങിയപ്പോൾ സി.കെ.നായിഡു അണ്ടർ 25 ക്രിക്കറ്റ് ടൂർണമെന്റിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മികച്ച തുടക്കം. ആദ്യദിനം കളിനിർത്തുമ്പോൾ കേരളം 2 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് എന്ന നിലയിലാണ്. വരുണും ഷോൺ റോജറുമാണ് ക്രീസിൽ. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 137 റൺസ് നേടിക്കഴിഞ്ഞു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന് ഓപ്പണർ റിയ ബഷീറിനെ (10) തുടക്കത്തിലെ നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ 71 റൺസ് നേടിയ അഭിഷേക് നായർ (31)– വരുൺ കൂട്ടുകെട്ട് ഇന്നിങ്സിന് അടിത്തറയിട്ടു. തുടർന്നായിരുന്നു ഷോണിന്റെ വരവ്. 15 ഫോറും ഒരു സിക്സും അടങ്ങുന്നതാണ് വരുൺ നായനാരുടെ ഇന്നിങ്സ്. ഷോൺ റോജർ 8 ഫോറും ഒരു സിക്സും നേടി. ചണ്ഡിഗഡിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഷോൺ റോജർ സെഞ്ചറി നേടിയിരുന്നു.
English Summary:
Good start for Kerala in CK Nayudu under 25 cricket tournament
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]