
കൊച്ചി ∙ ഒരങ്കം പോലും തോൽക്കാതെ സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ കാലിക്കറ്റ് എഫ്സി പടയോട്ടം തുടരുന്നു. അവസരങ്ങളേറെ സൃഷ്ടിച്ചെങ്കിലും ഫൈനൽ തേഡിൽ കളി മറന്ന ഫോഴ്സ കൊച്ചിയെ കാലിക്കറ്റ് മറികടന്നത് അവസാന നിമിഷ ഗോളിൽ (1–0).
ഇൻജറി ടൈമിൽ മൈതാന മധ്യത്തിൽ നിന്നുള്ള ത്രൂ പാസിൽ ലഭിച്ച പന്തുമായി കൊച്ചി ബോക്സിൽ ഓടിക്കയറിയ ബ്രസീലിയൻ സെന്റർ ഫോർവേഡ് റെസൻഡെ റാഫേൽ ഡോസ് സാന്റോസ് ഗോളിന്റെ ഇടതുമൂലയിലേക്കു പായിച്ചപ്പോൾ കൊച്ചി ഗോളി എസ്. ഹജ്മലിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
8 കളിയിൽ 16 പോയിന്റമായി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തിയ കാലിക്കറ്റ് സെമിയിലേക്കു കൂടുതൽ അടുത്തു. 10 പോയിന്റുളള കൊച്ചി 4 –ാം സ്ഥാനത്തു തുടരും. 27 –ാം മിനിറ്റിൽ കാലിക്കറ്റിന്റെ സൂപ്പർ താരം കെർവൻസ് ബെൽഫോർട്ട് ഗോൾ നേടേണ്ടതായിരുന്നു. 3 കൊച്ചി താരങ്ങളെ അനായാസം വെട്ടിച്ചു കയറിയ ബെൽഫോർട്ടിന്റെ ബുള്ളറ്റ് ഷൂട്ട് പക്ഷേ, ബാറിനു തൊട്ടു മുകളിലൂടെ പറന്നു.
English Summary:
Calicut FC continues unbeaten run in Super League Kerala
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]